Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 11:40 pm

Menu

Published on March 21, 2017 at 2:42 pm

വസ്ത്രം മുതല്‍ മേക്കപ്പ് വരെ നമ്മെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ്

the-effects-of-wearing-skinny-jeans-tie-make-up

പൊതുവെ പുതിയ തലമുറയില്‍പ്പെട്ട എല്ലാവരും അത്യാവശ്യം അണിഞ്ഞൊരുങ്ങി നടക്കാന്‍   ആഗ്രഹിക്കുന്നവരാണ്. കൂടാതെ തന്നെ പുതിയ ഫാഷനുകള്‍ അതേപടി ഫോളോ ചെയ്യാന്‍ ശ്രമിക്കുന്നവരുമാണ്.

ധരിക്കുന്ന വസ്ത്രങ്ങള്‍ മുതല്‍ മേക്കപ്പ് വരെ ഇതില്‍പ്പെടും. ഇതിനൊപ്പം തന്നെയാണ് ഫോണിന്റെ ഉപയോഗവും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സ്‌കിന്നി ജീന്‍സ് ഇന്ന് യുവാക്കള്‍ക്കിടയില്‍ ഒഴിവാക്കാനാകാത്ത ഒന്നു തന്നെയാണ്. എന്നാല്‍ ഇറുകിപ്പിടിച്ച സ്‌കിന്നി ജീന്‍സ് കാലുകളിലെ രക്തയോട്ടം കുറയ്ക്കുകയും ഇതുവഴി മുട്ടു മടക്കാനും മറ്റും പ്രയാസമുണ്ടാക്കുകയും ചെയ്യും. ചലനസ്വാതന്ത്ര്യം തന്നെ ഇല്ലാതാകാന്‍ ഇത് കാരണമാകും.

ഇതുപോലെ തന്നെയാണ് നല്ല ടൈറ്റ് ഫുള്‍ സ്ലീവ് ടോപ്പിന്റെ കാര്യവും. സ്‌കിന്നി ജീന്‍സിന്റെ അതേ പോലെ തന്നെ ഇതും ചലനസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്.

ബാക്ടീരിയകളുടെ കൂടാരമാണ് മൊബൈല്‍ ഫോണ്‍ എന്ന കാര്യം നേരത്തെ പുറത്തുവന്നതാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു പിന്നാലെ കൈകൊണ്ട് തൊടുന്ന ശരീരഭാഗത്തേക്കും ഇതു പടരും. ചിലരില്‍ അലര്‍ജി മുതല്‍ അണുബാധയ്ക്ക് വരെ ഇത് കാരണമാകും.

അലാം അടിച്ചാല്‍ അത് ഓഫ് ചെയ്ത് സമയം മാറ്റി വീണ്ടും കിടന്ന് ഉറങ്ങുന്നവരാകും മിക്കവാറും പേര്‍. ഇങ്ങനെ വീണ്ടും വീണ്ടും എത്രയോ തവണ അലാം ഇങ്ങനെ അടിച്ചുകൊണ്ടിരിക്കും. ചെവിയോടു ചേര്‍ന്ന് അലാം അടിക്കുന്നതു കേള്‍വി ശക്തിയെ ബാധിക്കുമെന്ന കാര്യം ഓര്‍ക്കുക. മൊബൈല്‍ അലാം ആണെങ്കില്‍ അതുവഴിയുള്ള റേഡിയേഷന്‍ പ്രശ്‌നം വേറെ. കടുത്ത ശബ്ദം ഒഴിവാക്കി മൃദുവായ അലാം ടോണ്‍ വെക്കാന്‍ ശ്രദ്ധിക്കുക. അലാം ക്ലോക്ക് നമ്മുടെ ചെവിയുടെ അരികില്‍നിന്ന് ഒരു മീറ്ററെങ്കിലും മാറ്റി വയ്ക്കുക.

the-effects-of-wearing-skinny-jeans-tie-make-up-3

കാശും കാര്‍ഡുകളും പേപ്പറുകളുമൊക്കെ കുത്തിനിറച്ചുള്ള പഴ്‌സ് പിന്‍ പോക്കറ്റില്‍ വച്ച്  ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. രക്തക്കുഴലുകളും നാഡികളും മസിലുകളും ഞെരുങ്ങാനും പുറം വേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും ഇത് കാരണമാകും.

the-effects-of-wearing-skinny-jeans-tie-make-up-2

അതുപോലെ നല്ല കനമുള്ള ബാക്ക് പായ്ക്ക് ഉപയോഗിക്കുന്നത് നടുവേദന, പിടലി വേദന, തോള്‍ വേദന,  കാല്‍ വേദന എന്നിവയ്‌ക്കെല്ലാം കാരണമായേക്കും. നല്ല കട്ടിയുള്ള സ്ട്രാപ്പുള്ള ബാക്ക് പായ്ക്ക് തിരഞ്ഞെടുക്കുകയും ബാഗിന്റെ ഭാരം ഇരു തോളുകളിലും ഒരുപോലെ ഭാഗിച്ചു പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

the-effects-of-wearing-skinny-jeans-tie-make-up-1

ടൈയുടെ ഉപയോഗത്തിലും ശ്രദ്ധ ആവശ്യമാണ്. ടൈ മുറുക്കി കെട്ടിയാല്‍ കഴുത്തിനല്ല കണ്ണിനാണു പ്രശ്‌നം. തലയില്‍നിന്നു ഹൃദയത്തിലേക്കു രക്തമൊഴുക്കുന്ന ജുഗുലാര്‍ വെയ്ന്‍ മുറുകുന്നതാണ് കാരണം. കണ്ണുകളിലെ മര്‍ദ്ദം ക്രമാതീതമായി കൂടാന്‍ ഇത് കാരണമാകും. കുറേക്കാലം ഇതു തുടരുന്നത് കാഴ്ച നഷ്ടപ്പെടാന്‍ തന്നെ കാരണമായേക്കും.

സുന്ദരിയാകാന്‍ ഉപയോഗിക്കുന്ന ഐലാഷസ് ബാക്ടീരിയകളുടെ വിളനിലമാണെന്ന് അറിയാമോ. ഇത് കണ്ണില്‍ വയ്ക്കും മുന്‍പ് നന്നായി ക്ലെന്‍സിങ് ചെയ്തില്ലെങ്കില്‍ അണുബാധയ്ക്ക് കാരണമാകും. ഇന്‍ഫെക്ഷന്‍ ഉണ്ടാകും. ഗ്ലിറ്ററി ഐ ഷാഡോ സ്ഥിരമായി ഉപയോഗിക്കുന്നതും കാഴ്ച തകരാറിലാകാന്‍ കാരണമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News