Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 4:44 pm

Menu

Published on September 25, 2013 at 5:36 pm

ഓസ്കാർ പുരസ്കാരം: ഇന്ത്യയിൽ നിന്നും ‘ദ ഗുഡ് റോഡ്’

the-good-road-in-oscar-nomimation

2014 ലെ ഓസ്കര്‍ വിദേശചിത്ര വിഭാഗത്തിലെ പുരസ്കാരത്തിന് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഗുജറാത്തിലെ കച്ചില്‍ അവധിയാഘോഷിക്കാനത്തെിയ കുഞ്ഞിൻറെ കഥ പറയുന്ന ഗ്യാന്‍ കോറിയയുടെ ‘ദ ഗുഡ് റോഡ്’ മത്സരിക്കും. വിവിധ ഭാഷകളിലെ 22 ചിത്രങ്ങളെ പിന്നിലാക്കിയാണ് ദേശീയ പുരസ്കാര നേട്ടവുമായി മുമ്പേ ശ്രദ്ധയാകര്‍ഷിച്ച ഗുജറാത്തി ചിത്രത്തിന് അവസാന നറുക്ക് വീണത്. . ‘ദ ഗുഡ് റോഡ്’ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് 19 അംഗ ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ് പറഞ്ഞു.വഴിതെറ്റിയ ബാലനായി ഏഴു വയസ്സുകാരന്‍ കെവല്‍ കട്രോഡിയയാണ് വേഷമിട്ടത്.മഹ്ബൂബ് ഖാന്റെമദര്‍ ഇന്ത്യ (1957), മീരാ നായരുടെ സലാം ബോംബെ (1988), അശുതോഷ് ഗൗരിഘറുടെ ലഗാന്‍ (2001) എന്നിവ മാത്രമാണ് ഇതുവരെയായി ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ ഓസ്കര്‍ അവസാന പട്ടികയില്‍ ഇടം നേടിയിരുന്നത്. മലയാളത്തിൽ നിന്നും സെല്ലുലോയ്ഡും തിരഞ്ഞുടുക്കപെട്ടിരുന്നു.  പിന്നീട്  ഒഴുവക്കുകയായിരുന്നു.

Loading...

Comments are closed.

More News