Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ്. ചില സ്വപ്നങ്ങള്‍ നമ്മള്‍ക്ക് സന്തോഷവും ചിലത് സങ്കടവും മറ്റുചില സ്വപ്ങ്ങള്‍ പേടിയുമാവും നമുക്ക് സമ്മാനിക്കുക. സ്വപ്നങ്ങള്‍ മനസിന്റെ പ്രതിഫലനം തന്നെയാണ്. കൂടാതെ വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രവചനം കൂടിയാണ്. ചില സ്വപ്നങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് വരാനിരിക്കുന്ന ദുരന്തങ്ങളെയും തകര്‍ച്ചകളെയും സൂചിപ്പിക്കാന്‍ കഴിയും. ചില സ്വപ്നങ്ങള്‍ നമ്മള്‍ പതിവായി കാണാറുണ്ട്. അവയ്ക്ക് ചില അര്‍ഥങ്ങളും ഉണ്ട്.
മരണത്തെ സ്വപ്നം കാണുന്ന ചിലരുണ്ട്. വെറും നിമിഷങ്ങള്‍ മാത്രമായിരിക്കും ഇത്തരം സ്വപ്നങ്ങളുടെ ദൈര്‍ഘ്യം. എന്നാല്‍ പലപ്പോഴും ഇത്തരം സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് നോക്കാം. ചില സ്വപ്നങ്ങള്‍ നമ്മളോട് ചില കാര്യങ്ങള്‍ പറയാതെ പറയുകയാണ് ചെയ്യുന്നത്.
പലരും സ്വന്തം മരണം തന്നെ സ്വപ്‌നം കാണാറുണ്ട്. അതായത് സ്വന്തം മരണം തന്നെയായിരിക്കും പലരുടേയും സ്വപ്നത്തിന്റെ അടിസ്ഥാനം. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

ചിലര്‍ മറ്റുള്ളവരുടെ മരണം സ്വപ്നം കാണാറുണ്ട്. ബന്ധുക്കളുടേതോ പരിചയക്കാരുടേതോ ആയിരിക്കാം. എന്നാല്‍ ഇത് പലപ്പോഴും നമ്മുടെ ഉറ്റവരോ ഉടയവരോ ആരോ മരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ചിലരുമായുള്ള വഴക്കും പലപ്പോഴും നമ്മുടെ സ്വപ്നത്തില്‍ കാണാറുള്ളതാണ്. വഴക്ക് കൂടുന്നതായി സ്വപ്നം കണ്ടാല്‍ ഇത് കുടുംബത്തിലുള്ളവരുടെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്മയെ സൂചിപ്പിക്കുന്നു.
മരണാസന്നനായി കിടക്കുന്ന ബന്ധുവിനേയോ സുഹൃത്തിനേയോ ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലെ പലതും അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.
തീ കത്തുന്നത് നിങ്ങളുടെ സ്വപ്‌നത്തില്‍ വന്നാല്‍ അത് നമ്മുടെ ആരോഗ്യത്തേയും സന്തോഷത്തേയുമാണ് സൂചിപ്പിക്കുന്നത്.

വളര്‍ത്തു മൃഗത്തെ സ്വപ്നം കാണുന്നത് സമാധാനത്തിന്റേയും ജീവിതത്തിലുണ്ടാവാന്‍ പോകുന്ന സന്തോഷത്തിന്റേയും പ്രതീകമാണ്. എന്നാല്‍ വന്യമൃഗങ്ങളെയാണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന പ്രതിബന്ധങ്ങളേയും തടസ്സങ്ങളേയുമാണ് സൂചിപ്പിക്കുന്നത്.
അതുപോലെ തന്നെ വവ്വാലുകളെ സ്വപ്‌നം കാണുന്നത് ദു:സൂചനയാണ്. ഇത് പലപ്പോഴും വ്യക്തിപരമായും സാമ്പത്തികപരമായും പ്രതിസന്ധി ഉണ്ടാകുമെന്നതിനെ കാണിക്കുന്നു.
Leave a Reply