Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റോക്ക് ഹോം : 2015ലെ രസതന്ത്ര നൊബേല്‍ പുരസ്ക്കാരം മൂന്നുപേര്‍ പങ്കിട്ടു. തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിക്, അസീസ് സന്‍കാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.കോശങ്ങള്‍ ഡി.എന്‍.എയുടെ കേടുപാടുകള്‍ തീര്‍ത്ത് ജനിതക വിവരങ്ങള്‍ സംരക്ഷിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചതാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.ബ്രിട്ടനിലെ ഹേര്‍ട്ട്ഫോര്‍ട്ട് ഷെയറിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിട്ടൂട്ട് ആന്റ് ക്ലെയര്‍ ലാബോറട്ടറിയില്‍ ശാസ്ത്രജ്ഞനാണ് പുരസ്ക്കാരം നേടിയ തോമസ് ലിന്‍ഡാല്‍. അമേരിക്കയിലെ ഹോവാര്‍ഡ് ഹ്യജ്സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ഡ്യൂക്ക് യൂണിവഴ്സിറ്റിയില്‍ ശാസത്രജ്ഞനായ പോള്‍ മാഡ്രിച്ചും നോര്‍ത്ത് കര്‍ണോലിയ യൂണിവഴ്സിറ്റിയില്‍ ശാസ്ത്രജ്ഞനായ അസീസ് സന്‍കാറും അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍മാരാണ്.
Leave a Reply