Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:39 am

Menu

Published on July 23, 2013 at 4:40 pm

റോസിൻ – രാഹുൽ ബന്ധം: രാഹുലിന്റെ ഭാര്യ പ്രതികരിക്കുന്നു

the-relationship-between-rahul-easwar-and-rosin-jolly-rahuls-wife-reacts

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന വിവാദ റിയാലിറ്റി ഷോ ‘ മലയാളി ഹൗസ്‌ ‘ അതിന്റെ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്.ഒപ്പം വിവാദങ്ങളും .ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ക്കൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി പോലും പരിപാടിക്കെതിരായി രംഗത്തെത്തി.സോഷ്യല്‍ മീഡിയകളിലൂടെ ഏറെ ക്രൂശിക്കപ്പെട്ട സന്തോഷ്‌ പണ്ഡിറ്റിനോടുള്ള മലയാളികളുടെ മനോഭാവം മാറുകയും, ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ജി.എസ് പ്രദീപിനെ പോലെയുള്ളവരോട് മലയാളി പ്രകടിപ്പിച്ചുകൊണ്ടിരുന്ന ബഹുമാനം കുറയുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനു കാരണം മലയാളി ഹൗസാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.കൂടാതെ മത്സരാര്‍ത്ഥികളിലോരാളായ ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറും, മറ്റൊരു മത്സരാര്‍ത്ഥിയായ റോസിന്‍ ജോളിയും തമ്മിലുള്ള ബന്ധവും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇരുവരും അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്‌ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.ഈ ചർച്ചകൾക്ക് പിറകെ ഇതാ രാഹുല്‍ ഈശ്വറിന്റെ ഭാര്യയും പ്രമുഖ ടെലിവിഷന്‍ അവതാരകയുമായ ദീപ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുന്നു.ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയായി ദീപ പറയുന്നത് ഇങ്ങനെയാണ് ,ഒരുപാട് കാലം സുഹൃത്തുക്കളായി കഴിയുകയും പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തവരാണ് തങ്ങളെന്നും, ദിവസങ്ങള്‍ മാത്രം പിന്നിട്ട ഒരു റിയാലിറ്റി ഷോ അടിസ്ഥാനമാക്കി തങ്ങളുടെ പരസ്പരവിശ്വാസത്തെ വിലയിരുത്തരുതെന്നും ദീപ വ്യക്തമാക്കി.എന്നാല്‍ മലയാളി ഹൗസില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിനു ശേഷം ജനങ്ങളുടെ ഇടയില്‍ രാഹുലിന്‍റെ ഇമേജിന് ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് ദീപയും തുറന്നു സമ്മതിക്കുന്നു. ഒരുപാട് കഴിവുകളുള്ള, ജീവിതത്തോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ആളാണ്‌ രാഹുല്‍, ഒരു റിയാലിറ്റി ഷോ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് അതില്‍ ചെയ്യേണ്ടി വരുന്നത്, പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്ക് സത്യമറിയാവുന്നതിനാല്‍ മറ്റു പ്രശ്നങ്ങളില്ല. പുതിയതായി സംഭവിക്കുന്ന എന്തിനെയും വിമര്‍ശിക്കുകയും എന്നാല്‍ അത് ആസ്വദിക്കുകയും ചെയ്യുന്നതാണ് മലയാളികളുടെ പ്രകൃതം, മലയാളി ഹൗസിന്‍റേത് ഒരു പുതിയ ആശയമാണ്, ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ സമയമെടുക്കും. എന്നാല്‍ ഈ റിയാലിറ്റി ഷോ ഇഷ്ടപ്പെടുന്ന ആളുകളെയും തനിക്കറിയാമെന്ന് ദീപ പറയുന്നു. ഏത് പ്രതിബന്ധങ്ങളെയും രാഹുലിന് അതിജീവിക്കാന്‍ കഴിയുമെന്നും ദീപ കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News