Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാല്‍ ചിത്രം‘മിസ്റ്റര്‍ ഫ്രോഡി’ന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരായ ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്‍ വിലക്കിനെ തുടര്‍ന്നാണ് തീരുമാനം. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ സംവിധായകരും താരങ്ങളും പങ്കെടുക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നാണ് സൂചന. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് താരങ്ങളടക്കമുള്ളവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് എക്‌സിബിറ്റേഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശേഷമെ ചിത്രീകരണം തുടങ്ങാവൂ നേരത്തെ തന്നെ പറഞ്ഞിരുന്നതായി തിയേറ്റര്‍ ഉടമകള്‍ പറയുന്നു.നിര്‍ദേശം അവഗണിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിംഗ് തീയതിയും നിശ്ചയിച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഫെഫ്ക മുന്നോട്ടുവരണമെന്ന നിലപാടിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ്. ഉണ്ണികൃഷ്ണന്‍ തന്നെയാണ് കഥയും തിരക്കഥയും. എ.വി.എ പ്രോടക്ഷന്‍സിന്റെ ബാനറില്‍ അനൂപ് (മെഡിമിക്സ്) നിര്‍മ്മിക്കുന്ന ചിത്രം മെയ് എട്ടിന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.മോഹല്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ദേവ് ഗില്‍, പല്ലവി, മിയ, മഞ്ജിരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ചിത്രത്തിനു തിയേറ്റര്‍ ഉടമകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് ഫാന്‍സ് അസോസിയേഷനുകള്‍.
Leave a Reply