Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 7:12 am

Menu

Published on November 19, 2014 at 1:18 pm

ഈ ബൾബ് പ്രകാശിക്കാൻ തുടങ്ങിയിട്ട് 113 വർഷം !

there-is-a-bulb-that-has-been-shining-for-113-years

ഈ ബൾബ് പ്രകാശിക്കാൻ തുടങ്ങിയിട്ട് 113 വർഷമായി. കാലിഫോര്‍ണിയയിലെ എല്‍ സ്‌ട്രീറ്റിലുള്ള ലിവര്‍മൂറിലെ ആറാം നമ്പര്‍ ഫയര്‍ സ്‌റ്റേഷനില്‍ 1901 മുതലാണ്‌ ആദ്യകാല ഇന്‍കാന്‍ഡസെന്റ്‌ബള്‍ബ്‌ പ്രകാശിക്കാൻ തുടങ്ങിയത്. രാത്രി കാലങ്ങളിലുള്ള സർവീസുകൾക്ക് വെള്ളം നിറയ്ക്കാനും മറ്റുമുള്ള സൗകര്യം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് അന്നത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യഫയര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ പ്രയോഗത്തിലാക്കിയത്‌.ബള്‍ബ്‌ ഷെല്ലി ബി ഇലക്‌ട്രിക്കല്‍ കമ്പനിയില്‍ നിന്നായിരുന്നു ഇത് വാങ്ങിയത്‌. സ്‌ഥാപിച്ച കാലം മുതല്‍ ഓഫു ചെയ്യാത്ത ബള്‍ബ്‌ 40,150 ദിവസം തുടര്‍ച്ചയായി കത്തിക്കാണുമെന്നാണ്‌ കരുതുന്നത്. പവര്‍ കട്ടും നവീകരണ പ്രവര്‍ത്തനങ്ങളുമൊക്കെ വന്നാൽ മാത്രമേ ഈ ബൾബ് അടഞ്ഞുകിടക്കുകയുള്ളൂ. കാര്‍ബണ്‍ ഫിലമെേെന്റാടുകൂടിയ ബള്‍ബിന്‌ 10 വാട്ടോ അധിലധികമോ പ്രകാശം ചൊരിയാനുളള കഴിവ് ഇതിനുണ്ട്.ലോകത്ത്‌ ഏറ്റവും കൂടുതല്‍ കാലം പ്രകാശിച്ച ബള്‍ബ്‌ എന്ന നിലയില്‍ ഗിന്നസ്‌ റിക്കോര്‍ഡും ഇത് സ്വന്തമാക്കിയിട്ടുണ്ട്‌. ബൾബിൻറെ ഈ പ്രകാശം ഒരിക്കലും നിലക്കരുതെന്നാണ്‌ അധികൃതരുടെ ആഗ്രഹം. അതിനായി അവര്‍ തികച്ചും ശ്രദ്ധാലുക്കളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News