Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആസ്വദിക്കാനും ഉല്ലസിക്കാനും മനസ്സറിഞ്ഞ് ജീവിക്കാനുമാണ് വീട്. വീടുണ്ടാക്കുകയെന്നത് മിക്ക ആളുകളുടേയും സ്വപ്‌നം കൂടിയാണ്. എന്നാല്‍ ഒരു വീടിനെ എങ്ങിനെ കാലാകാലം പെര്‍ഫെക്ടായിവെക്കാന്‍ സാധിക്കും.
വീടിന്റെ വലുപ്പമോ സൗന്ദര്യമോ നോക്കുന്നതിനേക്കാളേറെ ആ വീട് അതില്‍ താമസിക്കുന്നവര്‍ക്ക് എത്രത്തോളം സംതൃപ്തി തരുന്നു എന്നു വേണം നോക്കാന്‍. ഇതിനായി എന്തൊക്കെ കാര്യത്തില്‍ ശ്രദ്ധവേണമെന്ന് നോക്കാം.

ഒറ്റനില വീടാണെങ്കില്‍ വൃത്തിയാക്കാനും സൂക്ഷിക്കാനും പരിപാലിക്കാനും എളുപ്പമാണ്. മുകള്‍ നിലയിലേക്ക് കയറാനുള്ള ചവിട്ടുപടി തന്നെ സാധാരണക്കാര്‍ക്ക് ഒരു വലിയ ഹിമാലയമാണ്. അപ്പോള്‍ ഒറ്റനിലയാണ് പലപ്പോഴും നല്ലത്. ക്ലീനിംഗ്, പെയിന്റിംഗ്, റിപ്പയറിംഗ് എന്നിവയൊക്കെ ഒറ്റനിലയില്‍ വളരെ എളുപ്പമാണ്. സമയം ലാഭിക്കാനും വൃത്തിയാക്കാനുമൊക്കെ ഇതാണ് എളുപ്പം. അതിനുള്ളില്‍ ചൂടും വളരെ കുറവാണ്.
സാധാരണ വീടുകളില്‍ സീലിംഗുകളുടെ ഉയരം എട്ട് അടിയാണ്. എന്നാല്‍ ഒന്‍പതടി സീലിംഗ്, വീടിന്റെ സൗകര്യം മാത്രമല്ല സൗന്ദര്യവും കൂട്ടും. വയറിംഗ്, പ്ലംബിംഗ് എന്നിവയ്ക്കുള്ള സ്ഥലം കൂടുതലായി കൊടുക്കുന്ന സ്‌ക്വയര്‍ ഫീറ്റിനുള്ളിലാക്കാം.
മാത്രവുമല്ല കബോര്‍ഡുകള്‍ക്കായി കൂടുതല്‍ സ്പേസ് കൊടുക്കുകയും ചെയ്യാം. മറ്റൊരു പ്രധാനപ്പെട്ട കാര്യം വേനലിലെ ചൂടിനെ ഇത് നിയന്ത്രിക്കും എന്നുള്ളതാണ്. ഉയരം കൂടുന്നതോടെ ചൂട് മുകളിലേക്ക് ആഗിരണം ചെയ്യുകയും മുറിക്കുള്ളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാതിരിക്കുകയും ചെയ്യും.

തെക്കോട്ടു ദര്‍ശനമുള്ള ജനാലകള്‍ക്ക് ഗുണപരമായ പല ഉപയോഗങ്ങളുമുണ്ട്. തണുപ്പ് കാലത്ത് തെക്കോട്ടു ദര്‍ശനമുള്ള ജനലുകളുണ്ടെങ്കില്‍ അതുവഴി സൂര്യപ്രകാശം കടക്കുകയും മുറിക്കുള്ളില്‍ ചൂട് നിലനിര്‍ത്തുകയും ചെയ്യും.
വേനല്‍ക്കാലത്ത് ഇതേ ജനലിന്റെ വശങ്ങളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ വീടിനുള്ളില്‍ തണുപ്പ് നിലനില്‍ക്കുകയും ചെയ്യും. ട്രാന്‍സ്പ്ലാന്റ് എവര്‍ഗ്രീന്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നതാണ് ഉത്തമം. സോളാര്‍ പാനല്‍ വയ്ക്കാനും തെക്ക് വശം നല്ലതാണ്.
വീടിനുള്ളില്‍ തെക്ക് വശങ്ങളില്‍ വയ്ക്കുന്ന ചെറിയ ചെടികള്‍ ശുദ്ധവായൂ നല്‍കുന്നു. തെക്ക് വശങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കാത്ത മുറികളുണ്ടെങ്കില്‍ പകല്‍ സമയത്ത് അതിലെ ജനാലകള്‍ തുറന്നിടുക. മുറികള്‍ ശുദ്ധമാകാന്‍ ഇത് സഹായിക്കും. രാത്രികാലങ്ങളില്‍ ഇത് അടച്ചിടാന്‍ മറക്കുകയുമരുത്.
വീടിനു പുറത്ത് ലിവിംഗ് സ്പേസ് വയ്ക്കുന്നത് ആസ്വാദ്യകരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്. സമ്മര്‍ദ്ദം കുറയ്ക്കാനും ക്ഷീണവും ചിന്തയുമൊക്കെ അകറ്റുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കാനും ഈ സ്പേസ് സഹായിക്കുന്നു.

വീടിന് ഏറ്റവും ആവശ്യം കൂടുതല്‍ സ്റ്റോറേജ് സ്പേസാണ്. ആവശ്യമുള്ള സാധനത്തേക്കാളേറെ സ്ഥിരമായി ഉപയോഗിക്കാത്ത സാധനങ്ങളാണ് ഒരു വീട്ടില്‍ കൂടുതലായിട്ടുള്ളത്.
36 മുതല്‍ 42 ഇഞ്ചു വരെ വീതിയുള്ള വാതിലുകളാണ് വീടിന് നല്ലത്. അതിലും വീതി കുറഞ്ഞാല്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് ഫര്‍ണീച്ചര്‍ മാറ്റാന്‍ പ്രയാസമായി വരും. കതകില്‍ ലിവറിനു പകരം ഡോര്‍നോബുകള്‍ ഉപയോഗിച്ചാല്‍ പ്രഷര്‍ ചെലുത്താതെ കതക് തുറക്കാനും അടക്കാനും കഴിയും.
അടുക്കള മുഴുവന്‍ പ്രകാശം നല്‍കുന്ന റോക്കര്‍ സ്വിച്ചുകള്‍ വയ്ക്കുന്നത് നല്ലതാണ്. കൈ നിറയെ സാധനങ്ങളുമായി മുറിക്കുള്ളിലേക്ക് കയറുമ്പോള്‍ സ്വിച്ച് ഇടുക ബുദ്ധിമുട്ടാണ്. കാല്‍മുട്ടിന് നേരെയോ കാല്‍ വിരലിനു നേരെയോ അത് ഘടിപ്പിച്ചാല്‍ മുറിയിലേക്ക് കയറും വഴി തന്നെ സ്വിച്ച് ഓണ്‍ ചെയ്യാം.
Leave a Reply