Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:48 am

Menu

Published on December 12, 2013 at 11:04 am

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു

third-odi-washed-out-south-africa-take-series-2-0

സെഞ്ചൂറിയന്‍:ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം മഴയെ തുടര്‍ന്ന്‌ ഉപേക്ഷിച്ചു.ക്വിന്‍റണ്‍ ഡി കോക്കിന്‍െറ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി (101) മികവില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് മറുപടി ബാറ്റിങ്ങിന് അവസരം നല്‍കാതെ മഴയത്തെുകയായിരുന്നു.എതിര്‍ബാറ്റിങ് തടസ്സപ്പെടുത്തി തുടങ്ങിയ മഴ പിന്‍വാങ്ങാതെ ശക്തമായപ്പോള്‍ രണ്ട് മണിക്കൂറിനൊടുവില്‍ കളി റദ്ദാക്കി.ആദ്യ രണ്ട് ഏകദിനവും ജയിച്ച ദക്ഷിണാഫ്രിക്ക 20ന് പരമ്പര സ്വന്തമാക്കിയിരുന്നു.ടോസ് നേടിയ ആതിഥേയര്‍ ആദ്യം ബാറ്റിങിനിറങ്ങുകയായിരുന്നു.ഡികോക്കിനൊപ്പം നായകന്‍ ഡിവില്ളേ്യഴ്സും (109) സെഞ്ച്വറി നേടി.തുടര്‍ച്ചയായി മൂന്ന് ഏകദിനത്തില്‍ സെഞ്ച്വറിയടിക്കുന്ന അഞ്ചാമത്തെ ക്രിക്കറ്ററെന്ന റെക്കോഡിനൊപ്പം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ കൂടുതല്‍ റണ്‍സടിക്കുന്ന ക്രിക്കറ്ററെന്ന പദവിയും ഈ വരുന്ന 17ന് 21 തികക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം സ്വന്തമാക്കി.മൂന്ന് സെഞ്ച്വറികളുമായി (135,106,101)342 റണ്‍സാണ് ഡികോക് നേടിയത്.നാലു വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മക്കു മുന്നില്‍ ചൂളിപ്പോയ ദക്ഷിണാഫ്രിക്കയെ ഇവരുടെ സെഞ്ച്വറികളാണ് കരകയറ്റിയത്.ഴിഞ്ഞ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു ആതിഥേയരുടെ തുടക്കം.നാലാമത്തെ ഓവറില്‍ സ്കോര്‍ 22ല്‍ നില്‍ക്കെ 13 റണ്‍സെടുത്ത ഹാഷിം ആംലയെ ഷമി യുവരാജിന്‍െറ കൈകളിലത്തെിച്ചു.സ്കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒരോവറില്‍ രണ്ട് വിക്കറ്റ് നേടി ഇശാന്ത് ശര്‍മ ആതിഥേയരെ ഞെട്ടിച്ചു.ഒരു റണ്‍സെടുത്ത ഹെന്‍റി ഡേവിസിനെയും റണ്‍സൊന്നുമെടുക്കാത്ത ഡുമിനിയെയും സ്ളിപ്പില്‍ റെയ്നയുടെ കൈകളിലത്തെിച്ചു.പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ് നിര ആധിപത്യം പുലര്‍ത്തിയ കുറച്ചു നിമിഷങ്ങളായിരുന്നു അത്.ക്രീസില്‍ ഉറച്ചുനിന്ന ഡികോക്കിന് കൂട്ടാളിയായി ഡിവില്ളേ്യഴ്സ് എത്തിയതോടെ കഥ മാറി.ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് മുന്നേറിയ ഇരുവരും പഴുതുകളൊന്നും നല്‍കിയില്ല.നാലാം വിക്കറ്റില്‍ 20.2 ഓവറില്‍ ഇരുവരും 171 റണ്‍സിന്‍െറ കൂട്ടുകെട്ട് തീര്‍ത്തു.ഇന്ത്യയുടെ മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published.

More News