Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:10 am

Menu

Published on December 3, 2013 at 12:16 pm

ഫേസ്ബുക്ക് വിവാദം:പ്രതികളെ ജയില്‍ മാറ്റുമെന്ന് ആഭ്യന്തര മന്ത്രി

thiruvanchoor-radhakrishnan-visits-kozhikode-jail

കോഴിക്കോട്:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ ജയില്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.കേസില്‍ വിചാരണ തടവുകാരായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമെ ഇവരെ ജയില്‍ മാറ്റം നടത്താനാകും.അതിനായി കോടതിയെ സമീപിക്കും.ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവു ലഭിച്ചിട്ടുണ്ട്.മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നതിന് ജയിലില്‍ സെന്‍സെര്‍ ഘടിപ്പിക്കും.ജയില്‍ ഡിജിപിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടി.അതില്‍ പറഞ്ഞ കാര്യങ്ങളില്‍ നടപടി എടുക്കും.കൂടുതല്‍ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ജയില്‍ ഡിജിപിയും അടങ്ങിയ ഉന്നത സംഘം അന്വേഷണം നടത്തും.പ്രതികള്‍ക്കെതിരായ തെളിവുകള്‍ കോടതിക്കുമുന്നില്‍ സമര്‍പ്പിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.ജയിലിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണുകളൊന്നും കണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് തന്നെയാണ് സന്ദര്‍ശനത്തിലൂടെ തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.ഇവര്‍ ടി.പി വധക്കേസിലെ പ്രതികള്‍ മാത്രമല്ലെന്നും ഇവരില്‍ പലരുടെ പേരിലും വേറെയും കേസുകളുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ജയിലിനുള്ളില്‍ ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണ്.ഇവരുണ്ടാക്കിയ പ്രശ്‌നങ്ങളെല്ലാം കോടതിയെ അറിയിക്കും.ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.ജയിലിലെ ജാമര്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് പ്രതികള്‍ക്ക് ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിച്ചത്.ജാമറിന്റെ തകരാറുകള്‍ പരിഹരിക്കും.പ്രതികള്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് തിരിച്ചറിയുന്നതിനായി സെന്‍സറുകള്‍ സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.അതേ സമയം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു മന്ത്രിക്കൊപ്പം ജയില്‍ സന്ദര്‍ശിച്ചത് ചട്ടലംഘനമല്ലേ എന്ന ചോദ്യത്തിനോട് ചട്ടം ലംഘിച്ചിട്ടില്ലെന്നായിരുന്നു മറുപടി.വിവരമറിഞ്ഞയുടനെ അബു ജയിലില്‍നിന്ന് മടങ്ങിയതായും തിരുവഞ്ചൂര്‍ പറഞ്ഞു.താന്‍ രാജിവെക്കണമെന്ന കണ്ണൂര്‍ ഡിസിസിയുടെ ആവശ്യത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News