Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:00 am

Menu

Published on June 24, 2013 at 2:11 pm

മണിപ്പാലിലെ കൂട്ടമാനഭംഗം; മാനഭംഗപ്പെടുത്തിയത് കാക്കിവസ്ത്രധാരിയടക്കം മൂന്നുപേര്‍

three-held-in-manipal-rape-case

മംഗലാപുരം: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ തദ്ദേശീയരായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത് ഒരു കാക്കിവസ്ത്രധാരിയടക്കം മൂന്നുപേരാണെന്ന് അക്രമത്തിനിരയായ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഡോക്ടര്‍മാരും കൗണ്‍സലര്‍മാരോടും മൊഴിനല്കിയിരുന്നു.പോലീസിന് മൊഴിയെടുക്കാവുന്ന മാനസികാവസ്ഥയില്‍ പെണ്‍കുട്ടി എത്താത്തതിനാല്‍ ഡോക്ടര്‍മാര്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.മൂന്നു മണിക്കൂറോളം അക്രമികള്‍ ഉപദ്രവിച്ചതായി വിദ്യാര്‍ഥിനി പറയുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ അത്രാഡി, ഹിരിയഡ്ക മേഖലയിലുള്ളവരാണെന്നാണ് സൂചന. ഇവരെ അറസ്റ്റ്‌ചെയ്യാനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്.നിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് എസ്.പി.യോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News