Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിരുദ്ധനഗര്‍ : തമിഴ്‌നാട്ടിൽ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കുണ്ട്.പോത്തന്‍കോട് അയിരൂപ്പാറ സ്വദേശികളായ സജീവ് (45) , അരുണ് (33), സിബി രാജ് (31) എന്നിഅവരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പോകുകയായിരുന്ന കാര്‍ റോഡിലെ മീഡിയനിലിടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.കനത്ത മഴയില്‍ കാഴ്ച മങ്ങി നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Leave a Reply