Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ബംഗളൂരൂ സ്കൂളില്‍ സ്ഫോടനം. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബംഗളൂരു രൂപേന അഗ്രഹാര സ്കൂളിലാണ് സ്ഫോടനം നടന്നത്. ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിതെറിച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുട്ടികളിലൊരാള്‍ കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക്കാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്ലാസ് റൂമിൽ നിന്നും പൊട്ടിത്തെറി കേട്ട് ഭയന്ന ടീച്ചർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് സാരമായ പരിക്കാണ് ഉള്ളതെന്ന് ഹെഡ്മാസ്റ്റർ ജയരാജപ്പ പറഞ്ഞു.
Leave a Reply