Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക് : അമേരിക്കയിലെ നോർത്ത് കരോലീനയിലെ ചാപ്പൽ ഹില്ലിൽ മൂന്ന് മുസ്ലിം വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊന്നു. 23 കാരനായ ദീഹ് ശാദി ബര്‍കത്, ഭാര്യ 21 കാരിയായ യോസര്‍ മുഹമ്മദ്, സഹോദരി 19 കാരിയായ റസാന്‍ മുഹമ്മദ് അബു സല്‍ഹ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല്‍പത്തിയാറുകാരനായ ക്രൈഗ് സ്റ്റീഫണ്‍ ഹിക്ക്‌സിനെയാണ് ചാപ്പല്‍ ഹില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് കരോലിന സര്‍വകലാശാല കാംപസിനടുത്തുള്ള ചാപ്പല്‍ ഹില്ലിലെ ഹോസ്റ്റല്‍ പരിസരത്താണ് സംഭവം. തോക്കുമായെത്തിയ അക്രമി മൂന്ന് പേരെയും നിര്‍ദാക്ഷിണ്യം വെടിവച്ച് വീഴ്ത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ബര്‍ക്കത്ത് നോര്‍ത്ത് കരോലീന സര്‍വകലാശാലയിലെ ഡന്റല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും ഭാര്യ ഇവിടെ പഠനം തുടങ്ങാനിരിക്കുകയുമായിരുന്നു. അബ്ദുസല്‍ഹ നോര്‍ത്ത് കരോലിന സ്റ്റേറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്. പ്രദേശത്തെ ഒരു സാധാരണ കുടംബത്തില്‍പ്പെട്ടവരാണിവര്‍.അക്രമണത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്രമിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.വെടിവയ്പ്പ് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പാശ്ചാത്യമാധ്യമങ്ങള്‍ വിമുഖത കാണിക്കുകയാണെന്ന് വിമര്‍ശിച്ച് സോഷ്യന്‍ മീഡിയകളില്‍ കൊല്ലപ്പെട്ടവരുടെ പടങ്ങളും റിപ്പോര്‍ട്ടും വ്യാപകമായി പ്രചരിക്കുകയാണ്.
Leave a Reply