Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:38 am

Menu

Published on May 7, 2018 at 9:08 am

13 സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ;കേന്ദ്ര സര്‍ക്കാറിൻറെ ജാഗ്രതാ നിര്‍ദ്ദേശം

thunder-dust-storm-warning-in-several-states

ന്യൂഡല്‍ഹി: അടുത്ത രണ്ടു ദിവസങ്ങൾക്കൂടി രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ് എന്നിവടങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഡല്‍ഹി, അസ്സം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ഉത്തര്‍പ്രദേശ്,പഞ്ചാബ്, ഹരിയാന ,ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ കേരളത്തിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങൾ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. അസ്സാമിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിരവധി വീടുകളാണ് തകർന്നത്. മണിക്കൂറില്‍ 50കിലോമീറ്ററിലധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

Loading...

Leave a Reply

Your email address will not be published.

More News