Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊലയാളി ഗെയിമായ ബ്ലൂവെയിലിനു ശേഷം ഭീതി പരത്തിക്കൊണ്ട് ‘ടൈഡ് പോഡ് ചലഞ്ച്’ ഗെയിം പടരുന്നു. ബ്ലൂവെയില്‍ ഗെയിമിന്റെ അത്രത്തോളം അപകടകാരി അല്ല എങ്കിലും ഇതും പേടിക്കേണ്ട ഗെയിം തന്നെയാണ്. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം.

സോപ്പുപൊടി ചൂടാക്കി വായിലിടുക, ഇത് വീഡിയോ ആയി ചിത്രീകരിക്കുക. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. ഇതാണ് ഗെയിം. അങ്ങനെ വെറുതെ പോസ്റ്റ് ചെയ്താല്‍ മാത്രം പോരാ. പോസ്റ്റില്‍ മറ്റുള്ളവരെ ഇത് ചെയ്യാന്‍ വേണ്ടി വെല്ലുവിളിക്കുകയും ചെയ്യണം.

ചാടിക്കയറി ഗെയിം കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ഈ ഗെയിം കളിച്ച പതിനേഴുകാരന്റെ അവസ്ഥ മനസ്സിലാക്കിയാല്‍ നന്നാവും. പേര് പുറമെ പറയാന്‍ തയ്യാറല്ലാത്ത അമേരിക്കക്കാരനായ ഈ ചെറുപ്പക്കാരന്‍ ഒന്നിന് പിറകെ ഒന്നായി മൂന്നു സോപ്പ് പൊടി പാക്കറ്റുകളാണ് കഴിച്ചത്. തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും വരികയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കുട്ടിയുടെ അന്നനാളത്തിലും തൊണ്ടയിലും വയറ്റിലുമടക്കം പലയിടത്തും പൊള്ളലുണ്ടാക്കാന്‍ ഇത് കാരണമാകുകയും ചെയ്തു. അന്നനാളത്തിനായിരുന്നു സാരമായ പൊള്ളല്‍ ഏറ്റത്. അതോടൊപ്പം ആമാശയവും തകരാറിലായിരുന്നു. ആശുപത്രിയില്‍ പെട്ടന്ന് എത്തിച്ചതിനാല്‍ ആവശ്യമായ വൈദ്യസഹായം കൊടുക്കാന്‍ പറ്റിയത് കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.
Leave a Reply