Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:30 pm

Menu

Published on December 19, 2014 at 11:32 am

ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന് ഇൻറലിജന്‍സ് റിപ്പോർട്ട്

tihar-jail-security-increased-after-intel-inputs-warn-of-terror-attack

ന്യൂഡല്‍ഹി: ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന് ഇൻറലിജന്‍സ് റിപ്പോർട്ട്. തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന തീവ്രവാദികളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ ഇവിടെ ആക്രമണം നടത്തുവാന്‍ തീരുമാനിച്ചത്.റിപ്പോർട്ടിനെ തുടർന്ന് തിഹാർ ജയിലിൽ വൻ സുരക്ഷ ഏർപ്പെടുത്തി.ജയിലിൽ കഴിയുന്ന ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല, സഹാറ മേധാവി സുബ്രതോ റോയ് എന്നിവരുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.സുരക്ഷകാര്യങ്ങള്‍ വിലയിരുത്താന്‍ ഡിഐജി രാവിലെ ജയിലിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ജയിലധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 11000 തടവ് പുള്ളികളാണ് തിഹാര്‍ ജയിലില്‍ ഉള്ളത്. 2001 ലെപാര്‍ലമെന്‍റ് ആക്രമണം, 2000 ത്തിലെ ചുവപ്പ്‌ കോട്ട ആക്രമണം എന്നീ കേസുകളില്‍ ശിക്ഷ ലഭിച്ച തീവ്രവാദികള്‍ ഇവിടെയാണ് ഉള്ളത്.ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതോടനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷാസേനയുടെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News