Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:44 pm

Menu

Published on April 6, 2017 at 5:13 pm

വീടിന്റെ ഐശ്വര്യത്തിന്

tips-for-house-prosperity

പ്രപഞ്ചം എന്ന വീടിന്റെ അഞ്ചുദ്രവ്യങ്ങളാണ് പഞ്ചഭൂതങ്ങള്‍. ഇവ ഓരോന്നായി നില്‍ക്കുമ്പോള്‍ ലോകവും ഒന്നിച്ചുചേര്‍ന്ന് കാണപ്പെടുമ്പോള്‍ ശരീരവും, പരസ്പരം സന്തുലിതപ്പെടുമ്പോള്‍ ഭവനവും താത്വികമായി ആവിഷ്‌ക്കരിക്കുമ്പോള്‍ ദേവാലയവും ആകുന്നു. അഥവാ ലോകം, ഭവനം, ക്ഷേത്രം ഇവ നാലും ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

ഇക്കാരണത്താല്‍ തന്നെ ഒരു വീട്ടില്‍ താമസിക്കുന്നവര്‍ വീടിന്റെ ഐശ്വര്യത്തിന് അവിടം ശുചിത്വത്തോടെ പരിപാലിക്കണം. വീടിന്റെ വാതിലിന് മുന്നിലും കയറി വരുന്ന മുറിയില്‍ അലങ്കാര വസ്തുവായും ചെരുപ്പ് പ്രദര്‍ശനം വേണ്ട.

വിഴുപ്പു തുണികള്‍ വീട്ടില്‍ കൂട്ടി ഇടരുത്. പഴകിയ ആഹാരസാധനങ്ങള്‍ ഒരു കാരണവശാലും വലിച്ചെറിയുന്നില്ലെന്നും ഭക്ഷണം ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പു വരുത്തണം.

tips-for-house-prosperity2

ഒരു വീടിന്റെ കന്നിമൂലഭാഗം (തെക്ക് പടിഞ്ഞാറ് മൂല) ഏറെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ തന്നെ ഇവിടെ ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണം.

1.കന്നിമൂല ഭാഗം കോണ്‍കട്ട് ആക്കി പണിയരുത്.

2. വീടിന്റെ സിറ്റൗട്ടാക്കി ഈ ഭാഗം പണിയരുത്.

3. ഇവിടം കാര്‍ പോര്‍ച്ചാക്കി ഉപയോഗിക്കരുത്.

4. ഇവിടെ അടുക്കളയായിട്ട് ഉപയോഗിക്കരുത്.

5. ടോയ്‌ലറ്റ് / കുളിമുറി കിണര്‍ വലിയ കുഴികള്‍ എന്നിവ ഇവിടെ പാടില്ല.

6. കോണ്‍ക്രീറ്റ് മേല്‍ക്കൂര താഴ്ത്തി എടുക്കരുത്.

7. മതില്‍ കെട്ടിത്തിരിക്കുമ്പോള്‍ കന്നിമൂലഭാഗത്ത് വഴി വരാന്‍ പാടില്ല.

8. പട്ടിക്കൂട്, പക്ഷിക്കൂട് എന്നിവയ്ക്ക് പറ്റിയ സ്ഥലമല്ല.

9. ഇവിടെ ചുറ്റുമതില്‍ കെട്ടുമ്പോള്‍ തെക്കു പടിഞ്ഞാറു മൂലഭാഗം ഗേറ്റ് കൊടുക്കാതിരിക്കാന്‍ ശ്രമിക്കണം.

tips-for-house-prosperity

ഇത്തരത്തില്‍ തന്നെ ഏറെ ശ്രദ്ധ വേണ്ട ഭാഗമാണ് വടക്ക് കിഴക്ക് ഈശാനകോണ്‍. വടക്കു കിഴക്ക് ഈശാനക്കോണില്‍ ദൈവത്തിന്റെ സ്ഥാനമാണ്. പൂജാമുറി, കിടപ്പുമുറി എന്നിവയ്ക്ക് ഇവിടം ഉത്തമസ്ഥാനമാണ്.

ടോയ്ലറ്റ്, അടുക്കള എന്നിവ ഈ ഭാഗത്ത് വരാന്‍ പാടില്ല. അഗ്നിയുമായി ബന്ധപ്പെട്ട ഒന്നും ഈ ഭാഗത്ത് പാടില്ല.

Loading...

Leave a Reply

Your email address will not be published.

More News