Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: ആര്‍.എസ്.പി- ആര്‍.എസ്.പി (ബി) ലയനവേദിയില്‍ സിപിഎമ്മിനെതിരെ രുക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ രംഗത്തെത്തി.പാര്‍ട്ടി ആണും പെണ്ണും കെട്ടവന്റെ കയ്യിലായപ്പോള്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായെന്നും ആണാണോ പെണ്ണാണോ എന്ന് പുറകില്‍ നിന്നു നോക്കിയാല്‍ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്നത് സി.പി.ഐ.എമ്മിന്റെ രീതിയാണ്. ആര്‍.എസ്.പി എം.പി പ്രേമചന്ദ്രന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കല്ലെറിഞ്ഞ ശേഷം ആദ്യം പ്രതികരിച്ച ആളെ കണ്ടാല്‍ അമ്പത്തൊന്നു വെട്ടേറ്റു മരിച്ച ടി.പി ചന്ദ്രശേഖരന്റെ മുഖമാണ് ഓര്‍മ്മ വരിക എന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ.എമ്മിന് അപചയം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇ.എം.എസും എ.കെ.ജിയും വിഭാവനം ചെയ്ത കമ്മ്യൂണിസത്തില്‍ നിന്നും ഏറെ അകലെയാണ് സി.പി.ഐ.എം എന്നും അവര്‍ വര്‍ഗസമരങ്ങള്‍ക്കു വേണ്ടി നിലകൊണ്ടപ്പോള്‍ ഇന്ന് സി.പി.ഐ.എം കുത്തക മുതലാളിമാര്‍ക്കു വേണ്ടി സമരം ചെയ്യുകയാണെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.സി.പി.ഐ.എമ്മില്‍ നിന്നുണ്ടായ അവഗണന കാരണം ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചതിനെ പിന്തുണച്ചത് ഉചിതമായ തീരുമാനമായിരുന്നു. ജയിച്ചാല്‍ കൂടെ നിര്‍ത്തുന്നതും തോറ്റാല്‍ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നതാണ് സി.പി.ഐ.എമ്മിന്റെ രീതി എന്നും അദ്ദേഹം വിമര്‍ശിച്ചു.
Leave a Reply