Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:07 am

Menu

Published on June 12, 2014 at 1:02 pm

നാല്‌ ഡാമുകളുടേയും ഉടമസ്ഥാവകാശം കേരളത്തിന്റെതുതന്നെയെന്ന് മുഖ്യമന്ത്രി

tns-claim-on-dams-wrong-says-chandy

തിരുവനനന്തപുരം : മുല്ലപ്പെരിയാര്‍ അടക്കം നാലു ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന്റെ തന്നെയെന്ന് മുഖ്യമന്ത്രി. കേരളത്തിലെ നാല് ഡാമുകളുടെ ഉടമസ്ഥവകാശം  തമിഴ്‌നാടിനു ലഭിച്ചുവെന്ന ജമീല പ്രകാശം എം.എല്‍.എ സഭയില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .ജലക്കമ്മീഷന്‍ യോഗത്തില്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അന്ന് തമിഴ്‌നാട് ഉന്നയിച്ചത്. അന്ന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കാതിരുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാടിന്‍റെ വാദത്തെ എതിര്‍ക്കാനായില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായി. എങ്കിലും രേഖകള്‍ പ്രകാരം ഇപ്പോഴും ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണ്. എന്‍ആര്‍ഡി വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി. അന്നത്തെ യോഗത്തില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിരുന്നില്ലെന്നും ജലക്കമ്മീഷന്റെ 33ാം യോഗത്തില്‍ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 2009 മുതല്‍ അറ്റകുറ്റപ്പണി, പ്രവര്‍ത്തനനിയന്ത്രണവും തമിഴ്‌നാടിനാണെന്ന് കേരളത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ 2012ലാണ് തമിഴ്‌നാട് ഉടമസ്ഥാവകാശം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി ത്യപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.കഴിഞ്ഞ ദിവസം ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനു ലഭിക്കുന്നതിന് സഹായകരമായ നിലപാടാണ് 2013 ഡിസംബര്‍ 27നു ചേര്‍ന്ന ദേശീയ ഡാം സുരക്ഷാ കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയായ ചീഫ് എന്‍ജിനിയര്‍ പി. ലതിക സ്വീകരിച്ചതെന്നും ജമീലാ പ്രകാശം രേഖാമൂലം സഭയെ  അറിയിച്ചിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News