Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:39 pm

Menu

Published on February 13, 2014 at 10:12 am

കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ഇന്ന് ഹർത്താൽ

today-hartal-in-vadakarakoyilandi

കോഴിക്കോട് : വടകരയില്‍ പൊലീസിന്‍റെ അതിക്രമത്തില്‍ പ്രതിഷേധിച്ച്  കൊയിലാണ്ടി, വടകര താലൂക്കുകളില്‍  ഇന്ന് ഹർത്താൽ ദേശീയപാതാ കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയപാത 45 മീറ്ററാക്കി ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി 600 ഓളം പേർ  പങ്കെടുത്ത  സര്‍വെയിൽ  പ്രതിഷേധവുമായെത്തിയ നാട്ടുകാർക്ക്  നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.വടകരക്കടുത്ത് മൂരാട് പാലത്തിനടുത്താണ് അധികൃതര്‍ സര്‍വേ ആരംഭിച്ചിരുന്നത്.സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും 30 സ്ത്രീകളടക്കം 100ലേറെയാളുകളെ  പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.ഹര്‍ത്താലിന് എല്‍ഡിഎഫ്, സോഷ്യലിസ്റ്റ് ജനത, ആര്‍എംപി, വ്യാപാരി-വ്യവസായി ഏകോപനസമിതി, എസ് .ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News