Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:24 pm

Menu

Published on November 1, 2016 at 11:10 am

അറുപത്തിന്റെ നിറവിൽ കേരളം…..

today-is-kerala-piravi

ഇന്ന് കേരളപ്പിറവി ദിനം.ഐക്യകേരളം അറുപതു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.കേരം തിങ്ങും കേരള നാടിന് അതിരുകളുണ്ടായതിന്റെ അറുപതാമാണ്ട്.മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്ന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് സന്തോഷിക്കാം. അറബിക്കടലിനും അതിനതിരിട്ട് ഒതുക്കുവാനായിട്ടില്ലെന്നത് കവിവാക്യം.ഭാഷാടിസ്ഥാനത്തില്‍ ഇവയെ യോജിപ്പിച്ച് ഐക്യകേരളമെന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയത് ഏറെ വര്‍ഷങ്ങളുടെ ശ്രമഫലമായാണ്.

ഐക്യകേരളത്തിന് വേണ്ടി പൊരുതിയവര്‍ കണ്ട സ്വപ്നങ്ങളുണ്ട്. ജാതിമതഭേദങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന, വിദ്യ കൊണ്ട് പ്രബുദ്ധമായ ഒരു ദേശം; ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് വരെ ഭൂമിയും പാര്‍പ്പിടവും ലഭ്യമാകുന്നയിടം; ആരോഗ്യവും ശുചിത്വവും കാത്തുസൂക്ഷിക്കുന്ന ജനത. നവോത്ഥാന കാലഘട്ടം പാകിമുളപ്പിച്ച ഈ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ നാം ഏറെ മുന്നോട്ടു പോയിട്ടുണ്ട്.

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ പടിയിറങ്ങിയതോടെയാണ്ഐക്യകേരളം എന്ന ആശയം കൂടുതല്‍ ശക്തിപ്പെടുന്നത്. സ്വാതന്ത്രത്തിനുശേഷം ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫസല്‍ അ‌ലി തലവനായ കമ്മീഷനാണ് ഇതെക്കുറിച്ച് പഠിച്ചത്. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1956 നവംബര്‍ ഒന്നിന് ശേഷിച്ച തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിയിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്ന് ഐക്യകേരളം രൂപീകൃതമായി. തിരുവതാംകൂറിലെ തോവാള, അഗസ്ത്വീശരം, വിളവന്‍കോട് എന്നിവ മദ്രാസിന്‍റെ ഭാഗമായി.

ബോധപൂര്‍വമായ ചില സംഗതികള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹം ചെയ്യേണ്ടതുണ്ട്. ഭാഷയുടെ വളര്‍ച്ച ഇതിലൂടെ മാത്രമേ വലിയതോതില്‍ സംഭവിക്കുകയുള്ളൂ. സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബ്നധമാക്കല്‍ സുപ്രധാനമാണ്. സര്‍ക്കാര്‍ രേഖകള്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായും മലയാളത്തിലായിട്ടില്ല.

1957 ഫെബ്രുവരിയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസ് കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായി. അന്നുതൊട്ട് ഇങ്ങോട്ട് നിരവധി രാഷ്ട്രിയ സമവാക്യങ്ങള്‍ക്ക് കേരള രാഷ്ട്രീയം സാക്‌ഷ്യം വഹിച്ചു. സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസ രംഗത്തും കേരളം നടത്തിയ രാജ്യത്തിന് തന്നെ മാതൃകയാണ്.

Loading...

Leave a Reply

Your email address will not be published.

More News