Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:39 pm

Menu

Published on January 31, 2018 at 10:01 am

152 വര്‍ഷങ്ങള്‍ക്കുശേഷം ആ അത്ഭുതപ്രതിഭാസം ഇന്ന്

today-moon-wil-be-orange

തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനു ശേഷമെത്തുന്ന ആ ചാന്ദ്രവിസ്മയം ഇന്ന്. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്ന് ആകാശത്തു കാണാം.

ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. എന്നാല്‍ ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമാണ്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. ഇന്നു വൈകിട്ട് അരങ്ങേറുന്ന ഈ ചാന്ദ്രവിസ്മയം കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുമില്ല.

ഇതിനു മുന്‍പ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വര്‍ഷം മുന്‍പാണ് 1866 മാര്‍ച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.

ആകാശ വിസ്മയങ്ങളില്‍ ഏറ്റവും വിസ്മയകരമായ ഈ കാഴ്ച കാണാന്‍ നമ്മള്‍ കേരളീയര്‍ക്കും ഭാഗ്യമുണ്ടാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഇത് ആസ്വദിക്കാന്‍ പറ്റും എന്ന പ്രത്യേകതയും ഇതിനുണ്ട്. ബുധനാഴ്ച വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ആകാശം മേഘാവൃതമാണെങ്കില്‍ ആ സാധ്യതയും കുറയും.

ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണവുമാണ്. ഒരുമാസംതന്നെ രണ്ടു പൂര്‍ണചന്ദ്രന്‍ വന്നാല്‍ അതിനുപറയുന്ന പേരാണ് ‘ബ്ലൂമൂണ്‍’. പേരിലുള്ള നീലനിറവുമായി അതിനൊരു ബന്ധവുമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ‘ബ്ലഡ് മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാല്‍ ഇന്നു വൈകിട്ടു ക്ഷേത്രങ്ങള്‍ നേരത്തേ നടയടയ്ക്കും.

ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. അതിനാലാണ് പതിവില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നത് ‘സൂപ്പര്‍മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

Loading...

Leave a Reply

Your email address will not be published.

More News