Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:59 pm

Menu

Published on October 10, 2014 at 11:29 am

ഇന്ന്​ ലോക മാനസികാരോഗ്യദിനം

today-world-mental-health-day

കണ്ണൂര്‍: ഇന്ന്​ ലോക മാനസികാരോഗ്യദിനം.ഇതുവരെ നിർവചിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണ് മനുഷ്യമനസ്സ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്തന്നെ ആയുര്‍വേദം മാനസികാരോഗങ്ങള്‍ക്ക് ചികിത്സാക്രമങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ആളുകൾക്കിടയിൽ പല അബദ്ധധാരണകള്‍ നിലനിൽക്കുകയും രോഗികള്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മാനസികരോഗങ്ങളുടെ കാരണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. “ലിവിംഗ് വിത്ത് സ്കിസോഫ്രീനിയ” എന്ന സന്ദേശവുമായാണ്​ ലോകാരോഗ്യ സംഘടന ഈ വര്‍ഷം മാനസികാരോഗ്യദിനം ആചരിക്കുന്നത്​. ചിത്തഭ്രമം അഥവാ ഷിസോഫേര്‍ണിയ എന്ന മാനസികരോഗാവസ്ഥ ചികില്‍സിച്ചു ഭേദമാക്കാന്‍ ക‍ഴിയുന്നതാണ്. ഭ്രാന്തനായി മുദ്ര കുത്തപ്പെടുന്നവനും സാധാരണക്കാരനെ പോലെ തൊ‍ഴിലെടുത്ത്​ ജീവിക്കാന്‍ ക‍ഴിയുമെന്ന്​ ഓര്‍മപ്പെടുത്താനാണ് ലോക മാനസികാരോഗ്യദിനം ആചരിക്കുന്നത്.ശരീരത്തില്‍ ഡോപോമിന്‍ എന്ന രാസവസ്തുവിന്റെ വര്‍ധിച്ച സാന്നിധ്യമാണ്​ ചിത്തഭ്രമത്തിന്​ കാരണമാകുന്നത്. അമിതമായ മാനസികസമ്മര്‍ദ്ദം ഇത്തരം രോഗാവസ്ഥയെ വർദ്ധിപ്പിക്കുന്നു.മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടാന്‍ ആളുകൾക്ക് മടിയാണ്. മനോഭാവത്തിന് മാറ്റമുണ്ടാകുന്നതിന് മനോരോഗങ്ങളുടെ കാരണങ്ങളെയും സ്വഭാവത്തെയും കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അറിവ് നൽകേണ്ടത് അത്യാവശ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News