Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:43 am

Menu

Published on June 17, 2014 at 4:27 pm

കോട്ടയത്ത് വൻ മദ്യ ദുരന്തത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

toddy-shops-are-danger-in-kottayam

കോട്ടയം:കോട്ടയം ജില്ലയില്‍ മദ്യദുരന്തത്തിനു സാധ്യതയെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.അമിത അളവില്‍ സ്പിരിറ്റ് കലര്‍ന്ന മദ്യം വില്‍ക്കുന്നതായും ഇതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനും ജില്ലാ പോലീസ് മേധാവിക്കും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനെ തുടർന്ന് ജില്ലയിലെ കേന്ദ്രങ്ങളില്‍ ബാറുകള്‍ അടച്ചതോടെ കളളുഷാപ്പുകളില്‍ തിരക്കേറി.ഷാപ്പുകളിൽ ആവശ്യത്തിന് കള്ള് ലഭ്യമല്ലാത്തതിനാൽ കള്ളിന് വീര്യം കൂട്ടാൻ സ്പിരിറ്റും രാസപദാർത്ഥങ്ങളും ഇതിൽ ചേർക്കുന്നതാണ് ദുരന്തത്തിന് കാരണമാകുന്നത്.ചങ്ങനാശ്ശേരി,പെരുന്ന,ചെത്തിപ്പുഴക്കടവ്, ചീരഞ്ചിറ, കുന്നന്താനം,പുഴവാത്, വണ്ടിപ്പേട്ട, ചങ്ങനാശ്ശേരി മാര്‍ക്കറ്റ്, പറാല്‍, പൂവം എന്നീ പ്രദേശങ്ങളിലെ ഷാപ്പുകളിൽ വ്യാജ കള്ള് ഒഴുകുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News