Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ജീവനക്കാരുടെ വേതനവര്‍ധന ആവശ്യപ്പെട്ട് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. സംഘടനാ നേതാക്കളുമായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ ചര്‍ച്ചയില്‍ വേതനവര്‍ധനവിന്‍റെ കാര്യത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം താല്‍കാലികമായി പിന്‍വലിച്ചത്. ബസ് തൊഴിലാളി യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ യോഗം ചേര്‍ന്നാണ് സമരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.പി.വി. കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പി. നന്ദകുമാര്‍ (സി.ഐ.ടി.യു), കെ. ഗംഗാധരന്‍, എ.സി. കൃഷ്ണന്‍ (ബി.എം.എസ്.), മനയത്ത് ചന്ദ്രന്‍ (എച്ച്.എം.എസ്.), ഇ. നാരായണന്‍ നായര്‍ (ഐ. എന്‍.ടി.യു.സി.), യു. പോക്കര്‍ (എസ്.ടി.യു.), കെ. ജോയ് ജോസഫ് (എ.ഐ.ടി.യു.സി.), ടി.സി. വിജയന്‍ (യു.ടി.യു.സി.) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പത്ത് ദിവസത്തിനകം ഒരു വട്ടം കൂടി ചര്‍ച്ച നടത്താമെന്ന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Leave a Reply