Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 1:12 am

Menu

Published on February 9, 2015 at 11:06 am

കള്ളപ്പണനിക്ഷേപമുള്ള കൂടുതൽ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്‌;പട്ടികയില്‍ അംബാനി സഹോദരന്മാരും മലയാളിയും

top-100-hsbc-account-holders-with-indian-addresses

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള കൂടുതല്‍ വ്യക്തികളുടെ പേരുകള്‍ പുറത്ത്.   1600 കോടിയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.അംബാനി സഹോദരങ്ങളും മലയാളിയായ ആനി മെല്‍വര്‍ഡും ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍.ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങളാണ് ലഭ്യമായത്. പട്ടികയില്‍ മലയാളിയായ ആനി മെനൌഡഡുമുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ 84കാരി ആനിക്ക് ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റെര്‍നാഷ്ണല്‍ കണ്‍സോര്‍ട്ടിയം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സും ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടയും ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസും സഹകരിച്ചാണ് സ്വിസ് ലീക്ക്‌സ് എന്ന പേരില്‍ സ്വിസ് സ്വകാര്യ ബാങ്കായ എച്ച്എസ്ബിസിയുടെ സ്വകാര്യ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.അംബാനി സഹോദരന്മാര്‍ക്ക് 164 കോടി രൂപ വീതം നിക്ഷേപമുണ്ട്. ഇവരെക്കൂടാതെ ആനന്ദ്ചന്ദ് ബുര്‍മാന്‍, രാജന്‍ നന്ദ, യശോവര്‍ദ്ധന്‍ ബിര്‍ള തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.രാഷ്ട്രീയ രംഗത്തുള്ളവരും പട്ടികയിലുണ്ട്. യുപിഎ മന്ത്രിസഭാംഗമായ പ്രനീത് കൗര്‍, മുന്‍ കോണ്‍ഗ്രസ് എംപി അന്നു ടണ്ടന്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണ, ഭാര്യ നീലം നാരായണ്‍ റാണ, മകന്‍ നിലേഷ് റാണ, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ എന്നിവര്‍ക്കും എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News