Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു മുന്നറിയിപ്പോടെയായിരിക്കും എല്ലാം തുടങ്ങുക. കഥയിലെ മുഖ്യകഥാപാത്രത്തിന്റെ മനസ്സിൽ ഒരു തോന്നൽ പോലെയോ ഒരു സ്വപ്നം പോലെയോ ആയിരിക്കും അത് സംഭവിക്കുക. അയാളടക്കമുള്ള ഒരു കൂട്ടം ആളുകൾ ദാരുണമായ ഒരു അപകടത്തിൽ പെട്ട് കൊല്ലപ്പെടുന്നതായിരിക്കും ആ മുന്നറിയിപ്പ്. പക്ഷെ പിന്നീടങ്ങോട്ട് യഥാർത്ഥ ജീവിതത്തിൽ ഓരോരുത്തരായി കൊല്ലപ്പെടാൻ തുടങ്ങും. മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് തന്നെ നായക കഥാപാത്രത്തിന് അതിനെ കുറിച്ചുള്ള സൂചനകൾ ലഭിക്കുമെങ്കിലും ആരെയും രക്ഷപ്പെടുത്താൻ പറ്റില്ല. അവസാനം നായക കഥാപാത്രം ഉൾപ്പെടെ മൊത്തം ആളുകളും കൊല്ലപ്പെടുന്നതോടെ ചിത്രവും അവസാനിക്കും. ഇതാണ് final destination സിനിമകളിൽ ഓരോന്നിനും പറയാനുള്ളത്.
Final Destination 1 (2000)
Final Destination 2 (2003)
Final Destination 3 (2006)
Final Destination 4 (2009)
Final Destination 5 (2011)
Genre: Horror, Thriller
2000 മുതൽ 2011 വരെ അഞ്ച് ഭാഗങ്ങളായി ഇറങ്ങിയിരിക്കുന്ന ഈ ചിത്രങ്ങൾ ഹൊററും ത്രില്ലറും സമാസമം ചേർന്ന് പ്രേക്ഷകരെ പിടിച്ചിരുത്താൻ കെൽപ്പുള്ളവയാണ്. ഒരു slasher അല്ലെങ്കിൽ seriel killer വിഭാഗത്തിൽ കൃത്യമായി ഈ സിനിമകളെ ഉൾപ്പെടുത്താൻ പറ്റില്ല. കാരണം ഇവിടെ ഒരു കൊലപാതകി ഇല്ല എന്നത് തന്നെ കാരണം. സാഹചര്യങ്ങളാണ് കൊലപാതയുടെ രൂപമണിഞ്ഞെത്തുന്നത് എങ്കിലും എല്ലാത്തിലും ഒളിഞ്ഞും തെളിഞ്ഞും ഒരു പൈശാചികതയുടെ, അല്ലെങ്കിൽ ഒരു ആമാനുഷികതയുടെ പരിവേഷമുണ്ടായിരുന്നു.
സാമ്പത്തികമായി വൻ വിജയങ്ങളായിരുന്നു ഓരോ ചിത്രങ്ങളും. എന്നാൽ നിരൂപകരിൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന്. ചിത്രത്തിലെ അമിതമായ വയലൻസ് രംഗങ്ങൾ പലരെയും ഞെട്ടിപ്പിക്കുന്നതാണ്. ഈ കാരണത്താൽ ചിലരെങ്കിലും ചിത്രം കാണുന്നതിൽ അകൽച്ച പാലിച്ചേക്കാം. എന്നാൽ എങ്ങനെ നോക്കിയാലും ആദ്യാവസാനം ത്രില്ലിംഗ് ആയി കണ്ടിരിക്കാനുള്ള എല്ലാ വകയും ചിത്രം നൽകുന്നതിനാൽ നല്ലൊരു വിഭാഗം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടും.
Rating: 7/10 (for the entire series)
മികച്ച ഹൊറർ സിനിമകൾ ഭാഗം 22- Warm Bodies (2013) വായിക്കാൻ ക്ലിക്ക് ചെയ്യുക.
Leave a Reply