Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:46 am

Menu

Published on August 17, 2013 at 3:03 pm

ഭീകരന്‍ അബ്ദുള്‍ കരിം തുണ്ട അറസ്റ്റില്‍

top-lashkar-terrorist-abdul-karim-tunda-arrested-by-delhi-police

ന്യൂഡല്‍ഹി: ലഷ്കറെ തയ്ബ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയെ ഇന്‍ഡോ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റു ചെയ്തു.അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി കൂടിയാണ് തുണ്ട.ബോംബ് നിര്‍മാണ വിദഗ്ധനുമാണ്. ഇന്ത്യയിലെ 20 കൊടുംഭീകരരില്‍ ഒരാളാണ് ഇയാള്‍ . നാല്‍പതിലധികം സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ്. പാനിപട്ട്,​ സോനെപട്ട്,​ ലുധിയാന,​ വാരണസി,​ കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ 1996നും 1998നും ഇടയില്‍ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനാണ് തുണ്ട.ഉത്തർപ്രദേശിലെ പിലാകുവ സ്വദേശിയായ അബ്ദുള്‍ കരീം തുണ്ട പിന്നീട് പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. അവിടെ ഐ.എസ്.ഐയുടെ കീഴില്‍ ഐ.ഇ.ഡി ബോംബുകള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടി. അന്നു മുതല്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും തിരഞ്ഞു വരികയായിരുന്നു തുണ്ടയെ.

Loading...

Leave a Reply

Your email address will not be published.

More News