Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്∙ സൗദിയിലെ ഒരു സംഘം മലയാളി യുവതികളുടെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാഗികമായി ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ നിന്നാണ് ആറുപേരടങ്ങുന്ന മലയാളി യുവതികളുടെ സംഘം ശമ്പളമില്ലാതെ നരകതുല്യജീവിതം നയിക്കുന്നു എന്നു പറഞ്ഞ് വിലപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതു വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്കിലുമെല്ലാം പ്രചരിക്കുന്നു.
–
–
ആശുപത്രി ജോലിക്കെന്നു പറഞ്ഞു രണ്ടു വർഷം മുൻപ് എത്തിയ തങ്ങൾ ഇപ്പോൾ വീട്ടു ജോലിയാണ് ചെയ്യുന്നതെന്നും ഇതുവരെ വീസ അടിച്ചിട്ടില്ലെന്നും ഇഖാമ ഇല്ലാതെയാണു കഴിയുന്നതെന്നും യുവതികൾ പറയുന്നു. ആരും തന്നെ നാട്ടിലേയ്ക്ക് ഇത്ര നാളും നയാ പൈസ അയച്ചിട്ടില്ല. മാത്രമല്ല, ശമ്പളം ചോദിച്ചപ്പോൾ ആറ് മാസം മുൻപ് ഒരു മാസത്തെ ശമ്പളം തന്നു.
വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് പോകാൻ നിവർത്തിയില്ല. അതിനാൽ തങ്ങളുടെ ശമ്പള കുടിശ്ശിക നൽകി നാട്ടിലേക്ക് കയറ്റി വിടണമെന്ന് ഇവർ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു. എന്നാൽ, വീഡിയോയിൽ ഇഖാമ എന്നു പറയുന്നതിനാലാണ് ഇവർ സൗദിയിലുള്ളതെന്ന് ആളുകൾ വിശ്വസിക്കുന്നത്. അല്ലാതെ ഇവരെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും തന്നെ വീഡിയോയിൽ പരാമർശിക്കുന്നില്ല.എന്നാണ് വീഡിയോ പകർത്തിയതെന്നും ഒരിടത്തും പറയുന്നില്ല. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയുടെ ഉറവിടം തേടിക്കൊണ്ടിരിക്കുകയാണ്.
Leave a Reply