Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:23 am

Menu

Published on January 30, 2017 at 2:51 pm

ഭാര്യയും കുട്ടിയും നോക്കിനില്‍ക്കെ യുവാവ് കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

tourist-mauled-to-death-in-brutal-hour-long-tiger-attack-in-china

ഭാര്യയും കുട്ടിയും നോക്കിനില്‍ക്കെ യുവാവ് കടുവകളുടെയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചൈനയിലെ നിങ്‌ബോയിലെ യങ്ങര്‍ മൃഗശാലയിലായിരുന്നു സംഭവം.

ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവാണ് കടുവകളുടെ ആക്രമണത്തിന്‍ കൊല്ലപ്പെട്ടത്. മൃഗശാല സന്ദര്‍ശിക്കുന്നതിനിടയില്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് കയറിയതാണ് ഇയാള്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്ദര്‍ശകരായ നിരവധി പേര്‍ നോക്കിനില്‍ക്കേയായിരുന്നു കടുവകളുടെ ആക്രമണം. ഒരു മണിക്കൂറിലധികം ഇയാള്‍ കടുവകളുടെ ആക്രമണത്തിനിരയായി. ആളുകള്‍ ബഹളം വച്ചും കല്ലെറിഞ്ഞും മറ്റും കടുവകളുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കടുവകള്‍ ചുറ്റും നോക്കി നില്‍ക്കേ ഇരയെ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും മറ്റും ഈ വിഡിയോയില്‍ കാണാം.

മൃഗശാലാ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഏകദേശം ഒരുമണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്. ആക്രമിച്ച കടുവയെ വെടിവച്ചു കൊന്നതിനു ശേഷമാണ് ഇയാള്‍ക്കരികിലെത്താനായത്.

ഇയാളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് മൃഗശാല അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി.

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഇവിടെ വിനോദ സഞ്ചാരികള്‍ കടുവയുടെ ആക്രമണത്തിനിരയായിരുന്നു. അന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ മകളെ കടുവ ആക്രമിക്കുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയ അമ്മയെ മറ്റൊരു കടുവ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ മകള്‍ക്കു പരിക്കേല്‍ക്കുകയും അമ്മ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News