Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:52 am

Menu

Published on December 3, 2013 at 10:53 am

ജയിലിലെ ഫേസ്ബുക്ക് വിവാദം:ഉന്നതതലയോഗം ചേര്‍ന്നു

tp-case-accused-in-fb-high-level-meeting-held

കോഴിക്കോട്:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘം ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു.ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.യോഗത്തില്‍ ജയില്‍ ഡി.ജി.പി,ഇന്റലിജന്‍സ് എ.ഡി.ജി.പി എന്നിവരെക്കൂടാതെ ടി.പി കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.കെ ശ്രീധരനും പങ്കെടുത്തു.ടി.പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വ്യക്തമായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.സുരക്ഷാ വീഴ്ച്ചകള്‍ക്ക് തിരുവഞ്ചൂര്‍ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എം.പി,കെ മുരളീധരന്‍,പി.സി ജോര്‍ജ്ജ് തുടങ്ങിയവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.യോഗത്തിന്ശേഷം മന്ത്രി ജില്ലാ ജയില്‍ സന്ദര്‍ശിക്കും.സംഭവങ്ങളുടെ നിജസ്ഥിതി വിചാരണകോടതിയെ അറിയിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ഉന്നതതല അന്വേഷണം നടത്തും.ഇന്റലിജന്‍സ് എഡിജിപി അന്വേഷണത്തിനായി കോഴിക്കോട്ടെയ്ക്കെത്തിയിട്ടുണ്ട്. ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബും ആഭ്യന്തരമന്ത്രിക്കൊപ്പം ഉണ്ടാകും.അതേ സമയം പ്രതിയുടേതായി ചാനല്‍ പുറത്തുവിട്ട ശബ്ദം മുഹമ്മദ് ഷാഫിയുടെ ശബ്ദവുമായി സാമ്യമില്ലെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.മൊബൈല്‍ ചാര്‍ജര്‍ ഒഴികെ വേറൊന്നും കണ്ടെത്താനായിട്ടില്ല.ഫോട്ടോയില്‍ കണ്ട സ്ഥലം ജയിലാണെന്ന് സ്ഥിരീകരിച്ചിട്ടുമില്ല.കഴിഞ്ഞ ദിവസമാണ് ചന്ദ്രശേഖരന്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടേതായ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.കൊടി സുനി,കിര്‍മാണി മനോജ്,ഷാഫി എന്നിവരുടെ ജയിലിലേതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News