Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on December 2, 2013 at 12:43 pm

ടി.പി വധക്കേസിലെ പ്രതികള്‍ ഫേസ്ബുക്കില്‍ സജീവം

tp-case-accused-use-facebook-in-jail

കോഴിക്കോട്:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഹൈടെക്കാവുന്നു.കേസിലെ മുഖ്യ പ്രതികള്‍ ഫേസ് ബുക്കില്‍ സജീവമാണെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.ജയിലിനുള്ളില്‍ മുന്തിയ തരം മൊബൈല്‍ ഫോണും അതുവഴി ഫേസ് ബുക്കും ഉപയോഗിക്കുന്നതിന് ഇവര്‍ക്ക് വിലക്കില്ല.മറ്റു കേസുകളിലെ പ്രതികള്‍ക്കൊന്നും ലഭിക്കാത്ത സൗകര്യങ്ങള്‍ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മാത്രം ലഭിക്കുന്നതിന് ഏറ്റവും പുതിയ തെളിവ് ആകുകയാണ് ഫെയ്‌സ്ബുക്കില്‍ പ്രതികള്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍.ജയിലില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പോലും യാതൊരു ഭയവുമില്ലാതെ ഇവര്‍ ഫേസ് ബുക്ക് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യുന്നു.സന്ദേശങ്ങള്‍ കൈമാറുന്നു.ജയിലിനുള്ളില്‍ വച്ച് ഇവര്‍ എടുത്തിട്ടുള്ള വിവിധ പോസുകളിലുള്ള ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ളത്.ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം നിര്‍ജ്ജീവമായിരുന്ന ഫേസ് ബുക്ക് അക്കൗണ്ടുകള്‍ പ്രതികള്‍ അറസ്റ്റിലായതിന് ശേഷം വീണ്ടും സജീവമാകുകയായിരുന്നു.മുഖ്യ പ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും അടക്കമുള്ളവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ സജീവമാണ്.ഏറ്റവും ഒടുവില്‍ നടന്ന സി.പി.എം പ്ലീനതതിന്റെ പോസ്റ്റുകള്‍ വരെ കൊടി സുനിയുടെ ഫേസ്ബുക്ക് പേജില്‍ ചേര്‍ത്തിട്ടുണ്ട്.കിര്‍മാണി മനോജിൻറെ പേജില്‍ ഇവര്‍ ജയിലിനുള്ളില്‍ നിന്നെടുത്ത നിരവധി ഫോട്ടോകളുണ്ട്.ജിത്ത്,ഷാഫി,കൊടി സുനി,കിര്‍മാണി മനോജ്,സിജിത്ത്,എം.സി അനൂപ്,ഷിനോജ് എന്നിവര്‍ക്കെല്ലാം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ട്.ഇവയെല്ലാം നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.മറ്റൊരു പ്രതി മുഹമ്മദ് ഷാഫിയുടെ കൈയിലുളള ഫോണിലാണ് ഇവര്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. ഷാഫി ഫോണ്‍ ഉപയോഗിക്കുന്നതായുളള രംഗങ്ങളും ഫോട്ടോയും എഫ് ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ ജയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News