Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:28 am

Menu

Published on March 7, 2014 at 10:56 am

ടി.പി. വധം: കെ.സി. രാമചന്ദ്രനെ സി.പി.എം പുറത്താക്കി;കുഞ്ഞനന്തനും മനോജിനും ക്ലീന്‍ ചിറ്റ്

tp-murder-case-cpi-m-expels-k-c-ramachandran

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കോടതി ശിക്ഷിച്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ സി.പി.എം പുറത്താക്കി.ടിപിയുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന പാര്‍ട്ടിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യം ഐകകണ്‌ഠ്യേന തീരുമാനിച്ചത്.  ടി പി വധത്തില്‍ സംസ്ഥാനജില്ലാ നേതൃത്വങ്ങള്‍ക്ക് പങ്കില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കെ സി രാമചന്ദ്രനെ കുറ്റക്കാരനായി കണ്ടെത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പി കെ കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. പത്രക്കുറിപ്പ് പുറത്താക്കിയാണ് ടിപി വധക്കേസിലെ അന്വേഷണറിപ്പോര്‍ട്ടും നടപടിയും സിപിഎം വിശദീകരിച്ചത്. പി ബിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എട്ടാം പ്രതിയാണ് രാമചന്ദ്രന്‍. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളായാണ് അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പി.ബി കമീഷന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ച അനുവദനീയമല്ലാത്തതിനാല്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News