Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:54 am

Menu

Published on August 18, 2017 at 11:25 am

സണ്ണിചേച്ചിയെ കാണാന്‍ ജനം കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ഇങ്ങനെ; വീഡിയോ

traffic-blocked-while-sunny-leone-at-kochi

കൊച്ചി: കഴിഞ്ഞ ദിവസം ഒരു മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാനെത്തിയത് ആയിരത്തിലേറെ പേരായിരുന്നു. സണ്ണിയെ ഒരു നോക്കു കാണാനായി ജനം കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ക്കും കണക്കില്ല.

ഇന്നലെ ഉച്ചയോടെയാണ് സണ്ണി ലിയോണ്‍ എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത്. സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ തിരക്കു മൂലം പലപ്പോഴും എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരു നോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.

അതേസമയം എംജി റോഡില്‍ ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ ഷോപ്പ് ഉടമയ്‌ക്കെതിരെയും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. റോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കു പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

മെട്രോയുടെ ഭാഗമായി എംജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തിരക്കില്‍ തകര്‍ന്നു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിനു മുകളിലെ നെയിം ബോര്‍ഡില്‍ ആളുകള്‍ കയറിയതോടെ അതു താഴെവീഴുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് മൊബൈല്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ കാരണം.

Loading...

Leave a Reply

Your email address will not be published.

More News