Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്:കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ജാര്‍ഖണ്ട് സ്വദേശി ഷക്കീല്‍ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ പാലക്കാട് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു വരികയാണ്.മുക്കം അനാഥാലയത്തിലേക്കു കുട്ടികളെ കടത്തിയതു ഷക്കീലാണെന്നു ക്രൈം ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 24ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടികളെ കണ്ടെത്തുമ്പോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അന്ന് എട്ടു പേരെയേ അറസ്റ്റ് ചെയ്യാനായുള്ളൂ. ഇയാള്‍ എങ്ങനെയോ രക്ഷപ്പെട്ടു. പിടിയിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഷക്കീലിനായി തെരച്ചില്‍ തുടങ്ങിയത്.ആലുവയില്‍ ഇയാള്‍ വീട്ടുജോലി ചെയ്തു ജീവിക്കുന്നതായി ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പാലക്കാട്ടേക്കു വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പലതവണ ഇയാള്‍ മുക്കം ഓര്‍ഫണേജിലേക്കു കുട്ടികളെ എത്തിച്ചിട്ടുണ്ടെന്നാണു വിവരം.
Leave a Reply