Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:13 am

Menu

Published on November 24, 2017 at 10:25 am

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 3 മരണം

train-accident-in-up-3-killed

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം. വാസ്‌കോഡഗാമ പാറ്റ്ന എക്സ്പ്രസാണ് പാളം തെറ്റി അപകടമുണ്ടണ്ടായത്. മൂന്നു പേര്‍ മരിച്ചു. ഒപ്പം അപടകടത്തില്‍ ഒന്‍പതു യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ഉത്തര്‍പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയില്‍ മണിക്പൂരിലാണ് ട്രെയിനിന്റെ 13 കോച്ചുകള്‍ പാളം തെറ്റി അപകടമുണ്ടായത്. മണിക് പൂര്‍ സ്മറ്റഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്.

ബിഹാര്‍ സ്വദേശിയായ റാം സ്വരൂപ് പട്ടേല്‍, പട്ടേലിശന്റ മകന്‍ ദീപകുമാണ് മരണപ്പെട്ടത്. മൂന്നാമത്തെയാള്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനു ശേഷമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പാറ്റ്ന-ഗോവ പാതയില്‍ ട്രെയിന്‍ ഗതാഗതംതടസ്സപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

ഉത്തര്‍പ്രദേശില്‍ ചുരുങ്ങിയ മാസങ്ങള്‍ക്കിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിന്‍ അപകടമാണ് ഇത്. ഇതിനു മുമ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ ഖട്ടോലിയില്‍ പുരി-ഹിദ്വാര്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയിരുന്നു. അന്ന് ഉണ്ടായ അപകടത്തില്‍ 20 പേര്‍ മരിക്കുകയും 85നു അടുത്ത ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News