Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:43 am

Menu

Published on December 28, 2013 at 10:19 am

ആന്ധ്രയില്‍ ട്രെയ്നിന് തീപിടിച്ച് 23 മരണം

train-catches-fire-in-ap-at-least-23-killed

അനന്തപൂര്‍: ആന്ധ്രയിലെ അനന്ത്പുരില്‍ തീവണ്ടിക്ക് തീപിടിച്ച് 23 പേര്‍ മരിച്ചു.ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ബംഗളൂരു-നന്ദേദ് എക്സ് പ്രസിലെ എ.സി കംപാര്‍ട്ട്മെന്‍റിലാണ് (ബി-1) തീപിടിച്ചത്.പുലര്‍ച്ചെ മൂന്നരയോടെ പുട്ടപ്പര്‍ത്തിക്കടുത്ത് കൊത്തച്ചെരുവ് റെയില്‍വെ സ്‌റ്റേഷന് അടുത്തു വച്ചാണ് തീപ്പിടിത്തമുണ്ടായത്.തീവണ്ടിയുടെ ടു ടയര്‍ എ.സി.കോച്ചിനാണ് തീപിടിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.ബോഗികളില്‍ ഒന്നില്‍ തീ കണ്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് വണ്ടി കൊത്തച്ചെരുവ് സ്‌റ്റേഷന് അടുത്ത് നിര്‍ത്തുകയായിരുന്നു.എന്നാല്‍ ,നിമിഷനേരം കൊണ്ടുതന്നെ തീനാളങ്ങള്‍ ബോഗിയെ വിഴുങ്ങി.അപകടമുണ്ടായ കോച്ച് പൂര്‍ണമായും കത്തിനശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.ഇരുട്ടും കനത്ത മൂടല്‍മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.മരിച്ചവരില്‍ ഏറെയും ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുന്നവരാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റെയില്‍വേമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33