Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:26 am

Menu

Published on October 7, 2013 at 10:08 am

ട്രെയിനില്‍ അക്രമികള്‍ യാത്രക്കാരൻറെ കഴുത്തറുത്തു

train-passanger-attacked-and-severely-wounded

കോയമ്പത്തൂർ : തൃക്കരിപ്പൂര്‍: ആശുപത്രിയില്‍ നിന്ന് ട്രെയിനില്‍ കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളിക്ക് ഏഴംഗ സംഘത്തിൻറെ ആക്രമണമേറ്റതു. തൃക്കരിപ്പൂര്‍ ഒളവറയിലെ വി.അബ്ദുല്‍ ശുക്കൂറാ(41)ണ് ആക്രമണത്തിന് ഇരയായത്. പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ ഷുക്കൂറിൻറെ തൊണ്ടയില്‍ 37 തുന്നലുകള്‍ ഇടേണ്ടി വന്നു. കവര്‍ച്ചാ സംഘത്തിലെ ഏഴു പേരെയും കോഴിക്കോട് റെയില്‍വേ പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ശംഭുലാല്‍ റാവുത്തറി (36)നെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ വഴിയുള്ള ചെന്നൈ-മംഗലാപുരം 16627 വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ജനറല്‍ കമ്പാര്‍ട്ട്മെന്‍റിലെ സീറ്റിലാണ് ശുക്കൂറും ഭാര്യാ സഹോദരി കെ.സി.സീനത്ത് (38), അവരുടെ ഭര്‍ത്താവ് കെ.പി. ഷറഫുദ്ദീന്‍ (52) എന്നിവര്‍ ഇരുന്നത്. 11 മണിയോടെ ഷറഫുദ്ദീന്‍ മുകളില്‍ ലഗേജ് വെക്കാനുള്ള സ്ഥലത്ത് കയറി ഇരുന്നു. നല്ല തിരക്കുണ്ടായിരുന്ന ബോഗിയില്‍ അക്രമി സംഘത്തിലെ അഞ്ചു പേര്‍ ഇരുന്നത് കുടുംബം ഇരുന്നതിൻറെ എതിരെയുള്ള സീറ്റിലാണ് . മറ്റു രണ്ടു പേര്‍ ഷുക്കൂറിനടുത്തുമാണ് ഇരുന്നത്. സീറ്റില്‍ തലചായ്ച്ച് ഇരിക്കുകയായിരുന്ന ഷുക്കൂറിനെ തൊട്ടടുത്ത് ഇരുന്ന അന്യസംസ്ഥാനക്കാരനായ യുവാവ് പൊടുന്നനെ കഴുത്തില്‍ മാരകമായ മുറിവേൽപ്പിക്കുകയായിരുന്നു. ഷുക്കൂറിൻറെ കഴുത്തില്‍ നിന്ന് ചോരയൊഴുകുന്നത് കണ്ട സീനത്ത് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. ഇതിനിടയില്‍ അവരെയും ആക്രമിച്ചു. വാതിലില്‍ നിന്ന് പുറത്തേക്ക് തള്ളാനായി ശ്രമം. വാതില്‍ അടഞ്ഞിരുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. ഇതിനിടയില്‍ താഴെയിറങ്ങിയ ഷറഫുദ്ദീനും മറ്റു യാത്രക്കാരും ചേര്‍ന്ന് അക്രമി സംഘത്തിലെ ഏഴുപേരെയും പിടികൂടി. ഇവരെ യാത്രക്കാര്‍ കോഴിക്കോട് റെയില്‍വേ പൊലീസിനു കൈമാറി. ഇതിനിടയില്‍ സഹയാത്രികനായ യുവാവ് ടവല്‍ ഉപയോഗിച്ച് ഷുക്കൂറിൻറെ കഴുത്തിലെ മുറിവില്‍ പിടിച്ചിരുന്നു. അര മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കവര്‍ച്ചയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു. സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമ കാരണമെന്നാണ് അറസ്റ്റിലായ ശംഭുലാല്‍ റാവുത്തര്‍ പൊലീസില്‍ പറഞ്ഞതു.

Loading...

Leave a Reply

Your email address will not be published.

More News