Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:54 am

Menu

Published on January 9, 2014 at 10:16 am

റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ വൈകും

trains-to-tvm-delayed

തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.കഴക്കൂട്ടം വെട്ടൂര്‍ ഭാഗത്താണ് രാവിലെ വിള്ളല്‍ കാണപ്പെട്ടത്.തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വരുന്ന ട്രാക്കിലാണ് വിള്ളല്‍.റെയില്‍വെ സാങ്കേതിക വിദഗ്ധരും തൊഴിലാളികളും സ്ഥലത്തെത്തി വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി.തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനുകള്‍ കണിയാപുരത്തും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ കൊല്ലത്തുമായി നിര്‍ത്തിയിട്ടിരിക്കുകയാണ്.തിരുവനന്തപുരത്തു നിന്ന് പുറപ്പെടാനിരുന്ന ചില ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും.വിദഗ്ധര്‍ കഴക്കൂട്ടത്തേക്ക് തിരിച്ചിട്ടുണ്ട്.വൈകാതെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ അട്ടിമറിയോ ദുരൂഹതയോ ഇല്ലെന്ന് റെയില്‍വെ അറിയിച്ചു.കാലാവസ്ഥയിലെ മാറ്റത്താല്‍ ഇത്തരം വിള്ളലുകള്‍ സ്വാഭാവികമാണെന്നും റെയില്‍വേ അറിയിച്ചു

Loading...

Leave a Reply

Your email address will not be published.

More News