Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 7:20 pm

Menu

Published on September 7, 2015 at 11:11 am

ആണായി പിറന്നു, പെണ്ണായി മാറാന്‍ ചെലവഴിച്ചത് 70 ലക്ഷം രൂപ

transgender-kim-kardashian-super-fan-has-70-000-make-over-lile-idol

ന്യൂയോര്‍ക്ക്: നടിമാരെപോലെയാകാനും അവരെപ്പോലെ വടിവൊത്ത ശരീരം സ്വന്തമാക്കാനും കോടികള്‍ ചെലവഴിച്ച് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവര്‍ ഇപ്പോള്‍ ഏറിവരികയാണ്. ന്യൂയോര്‍ക്കിലുള്ള താലിയ അല്‍മഡോവര്‍ എന്ന യുവതി, ലോകപ്രശസ്ത മോഡലും ടിവി താരവുമായ കിം കര്‍ദാഷ്യാനെപോലെയാകാന്‍ ചെലവഴിച്ചത് ഏതാണ്ട് 70,000 പൗണ്ട്(70 ലക്ഷം രൂപ) ആണ്. അവര്‍ വെറും യുവതിയല്ല, ആണായി പിറക്കുകയും പിന്നീട് പെണ്ണായി മാറുകയും ചെയ്തവരാണ്. ഇപ്പോള്‍ തനിക്ക് എവിടെ ചെന്നാലും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് താലിയ പറയുന്നു. നൈറ്റ് ക്ലബ്ബുകളിലും, റെസ്റ്റൊറന്റുകളിലും, പൊതുസ്ഥലങ്ങളിലും ചെന്നാല്‍ തനിക്കൊപ്പം പലരും സെല്‍ഫിയെടുക്കാന്‍ വരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അമ്പതിനായിരം പൗണ്ടാണ് ആദ്യത്തെ സര്‍ജറിക്ക് താലിയ ചെലവഴിച്ചത്. പെണ്ണായി മാറാനും കിം കര്‍ദാഷ്യാന്റെത് പോലുള്ള മാറിടങ്ങളും നിതംബവും ചേര്‍ക്കുന്നതിനായി ആണിത്. മറ്റൊരു പതിനായിരം പൗണ്ട് വസ്ത്രങ്ങള്‍ വാങ്ങാനും ചെലവഴിച്ചെന്ന് താലിയ പറയുന്നു. ആണ്‍കുട്ടിയായിട്ടായിരുന്നു താലിയയുടെ ജനനം. എന്നാല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തനിക്ക് പെണ്ണിന്റെ മനസാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആണ്‍കുട്ടികളുടെ ടോയ്‌ലറ്റുകളില്‍ പോകുവാന്‍ തന്നെ ഭയന്ന താലിയ ഇരുപതാം വയസിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിനുശേഷം താന്‍ ഏറെ ആരാധിക്കുന്ന കര്‍ദാഷ്യാനെ അനുകരിച്ച് ശസ്ത്രക്രിയയ്ക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News