Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:22 am

Menu

Published on June 17, 2017 at 12:52 pm

വീട്ടിലെ വൃക്ഷങ്ങളുടെ സ്ഥാനവും ധനനാശവും

trees-in-home-and-vasthu

മനുഷ്യന്റെ നിലനില്‍പ്പ് തന്നെ പ്രപഞ്ചവും അതിലെ വൃക്ഷങ്ങളുമായ് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ വീട്ടിലുള്ള മരങ്ങളും വീട്ടില്‍ താമസിക്കുന്നവരുടെ സാമ്പത്തിക നിലയുമായും ബന്ധമുണ്ട്.

വീടിന്റെ പൊക്കത്തില്‍ കൂടുതല്‍ ദൂരത്തില്‍ വേണം മരങ്ങള്‍ നാട്ടു വളര്‍ത്താന്‍. വീടിന്റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റില കൊടി പിടിപ്പിക്കുന്നത് നല്ലതാണ്.

മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം. പാലുള്ള വൃക്ഷങ്ങള്‍ ധന നാശത്തിനു കാരണം ആകുന്നു. അരയാല്‍ പടിഞ്ഞാറ് ഭാഗത്തെ ആകാവൂ. ഇത്തി വടക്ക്, പേരാല്‍ കിഴക്ക്, അത്തി തെക്ക് എന്നിങ്ങനെ വേണമെന്നാണ് വാസ്തു ഗ്രന്ഥങ്ങള്‍ പറയുന്നത്.

കൂടാതെ, വീട്ടിലുള്ളവരുടെ നക്ഷത്രത്തിനു പറഞ്ഞിട്ടുള്ള വൃക്ഷങ്ങളും വച്ചു പിടിപ്പിക്കാം. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്‍ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.

പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതൊക്കെയാണെങ്കിലും വീടിനു വളരെ അടുത്ത്, ചെറുതായാലും വലുതായാലും വൃക്ഷങ്ങള്‍ നന്നല്ല എന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാകും.

കിഴക്ക് ദിക്കില്‍ പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക് തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ് അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക് പുളിയും, അത്തി, കമുകും, ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു.

മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം. എന്നാല്‍ ഒരു മരവും വീടിന്റെ പ്രധാന വാതിലിന്റെ മദ്ധ്യ ഭാഗത്ത് ആവരുത്. അതായത് മരത്തിന്റെ മദ്ധ്യവും, വാതിലിന്റെ മദ്ധ്യവും ഒന്നാവരുത്. മരങ്ങള്‍ മാത്രമല്ല, കിണര്‍, മറ്റു ഉപ ഗൃഹങ്ങള്‍ ഒന്നും ഇത്തരത്തില്‍ ആവരുത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വീടിനു ചുറ്റും ഒരു വാസ്തു മണ്ഡലം തിരിച്ചു, അതിനു വെളിയില്‍ മാത്രമേ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാവൂ. കറിവേപ്പ് പോലും ഈ നിയമത്തിലെ ആകാവൂ എന്നാണ് പറയപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News