Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:01 pm

Menu

Published on February 25, 2019 at 3:25 pm

കന്നിയോട്ടത്തില്‍ ഇലക്ട്രിക് ബസ് ചാര്‍ജ് തീര്‍ന്നു ; പെരുവഴിയിലായി ജനങ്ങൾ

trivandrum-ernakulam-first-ksrtc-electric-bus-service

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. ഈ റൂട്ടില്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച അഞ്ച് ഇലക്ട്രിക് ബസില്‍ രണ്ടെണ്ണമാണ് പാതിവഴിയില്‍ പണിമുടക്കിയത്. തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വരുന്നവഴി ചേര്‍ത്തല എക്‌സറേ ജംങ്ഷന് സമീപമാണ് ആദ്യ ബസ് ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായത്. ഇതിന് പിന്നാലെ യാത്ര തിരിച്ച മറ്റൊരു ഇലക്ട്രിക് ബസ് വൈറ്റില വരെ എത്തിയെങ്കിലും ജംങ്ഷനില്‍ ചാര്‍ജ് തീര്‍ന്ന് പണിമുടക്കി.

ചേര്‍ത്തല, വൈറ്റില ഡിപ്പോകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനില്ലാത്തതിനാല്‍ ബസ് ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ല. ഇലക്ട്രിക് ബസ് കമ്പനി അധികൃതര്‍ നേരിട്ടെത്തിയാല്‍ മാത്രമേ ബസ് ചാര്‍ജ് ചെയ്ത് ഡിപ്പോയിലെത്തിക്കാന്‍ സാധിക്കു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കും മുമ്പ് അധികൃതര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

യാത്രക്കാരെല്ലാം പാതിവഴിയില്‍ കുടുങ്ങിയതോടെ പിന്നാലെയെത്തിയ ബസിലാണ് എല്ലാവരെയും കയറ്റിവിട്ടത്. ഒറ്റചാര്‍ജില്‍ ഏകദേശം 250 കിലോമീറ്ററോളം ദൂരം പിന്നിടുമെന്ന് വാഗ്ദാനം ചെയ്ത ഇലക്ട്രിക് ബസുകളാണ് ഇപ്പോള്‍ പാതിവഴിയില്‍ പണിമുടക്കിയിരിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News