Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഐ.ബി.എൻ 7ലെ ചർച്ച പരിപാടിക്കിടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അതിഥികൾ തമ്മിൽ ഏറ്റുമുട്ടി. വിവാദ ആള്‍ദൈവമായ രാധേ മായെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ഹിന്ദു മഹാസഭയുടെ പ്രതിനിധിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഓം ജിയും വനിത ജ്യോതിഷിയും മതാധ്യാപികയുമായ ദീപാ ശർമ്മയുമാണ് പരസ്പരം അടികൂടിയത്. അടി കിട്ടിയപ്പോള്‍ ഓംജി തിരിച്ചു തല്ലുകയും ചെയ്തു. എല്ലാം ലൈവായി ജനങ്ങള്‍ കാണുകയും ചെയ്തു. രാധേമായെ പറ്റി പറയാതെ സ്വയം നന്നാകാന്‍ ആവശ്യപ്പെട്ട ഓംജിയുടെ പരാമര്‍ശത്തിന്നെതിരെ രാഖി ഭായി പ്രതിഷേധിച്ചപ്പോള്‍, താന്‍ പറഞ്ഞത് ദീപയെക്കുറിച്ചാണ് എന്നാണു ഓംജി പ്രതികരിച്ചത്. ഇതു കേട്ടപാടെ ദീപാ ശര്‍മ ഓംജിയെ തല്ലുകയായിരുന്നു.ഓംജി യാകട്ടെ കിട്ടിയ തല്ല് ദീപയ്ക്ക് തന്നെ തിരിച്ചു നല്‍കി.
–
–
Leave a Reply