Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:43 am

Menu

Published on February 4, 2015 at 12:36 pm

തായ്‌വാനിൽ യാത്രാ വിമാനം നദിയിൽ തകർന്നു വീണ് 12 മരണം

twelve-dead-as-plane-crashes-into-taiwan-river

തായ്‌പേയി: 58 പേരുമായി വന്ന ട്രാൻസ് ഏഷ്യാ എയർവേയ്‌സിന്റെ യാത്രാവിമാനം നദിയിൽ തകർന്നു വീണു.  തായ്‌പേയിയിൽനിന്ന് കിൻ മെൻ ദ്വീപിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. അപകടത്തിൽ 12  യാത്രക്കാർ മരിച്ചതായി സ്ഥിതീകരിച്ചു . ട്രാൻസ്ഏഷ്യ എ.ടി.ആർ 72600 ടർബോ പ്രോപ് വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന 10 പേരെ നഗരത്തിലെ ആശുപ്രതിയില്‍ എത്തിച്ചതായി തായ്‌വാനിലെ യുനൈറ്റഡ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.രണ്ട് എന്‍ജിനുള്ള ചെറിയ വിമാനമാണ് എ.ടി.ആര്‍-72. ഫ്രഞ്ച് നിര്‍മിത വിമാനമാണിത്. കഴിഞ്ഞ ജൂലൈയില്‍ ട്രാന്‍സ് എഷ്യയുടെ ഇതേ സീരീസില്‍ പെട്ട വിമാനം തകര്‍ന്നുവീണിരുന്നു. പെന്‍ഗു ദ്വീപില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News