Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:40 pm

Menu

Published on November 30, 2013 at 9:49 am

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

twice-a-day-load-shedding-in-kerala

തിരുവനന്തപുരം:അറ്റകുറ്റപ്പണിക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചിടുന്നതിനാല്‍ ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.വൈകുന്നേരം ആറിനും രാത്രി പത്തിനുമിടയില്‍ എല്ലാ പ്രദേശത്തും അര മണിക്കൂര്‍ വീതം നിയന്ത്രണമുണ്ടാകും.ചില പ്രദേശങ്ങളില്‍ കൂടുതല്‍ സമയം നിയന്ത്രണം വരാനിടയുണ്ട്.പകല്‍ നേരിയ തോതില്‍ മാത്രമായിരിക്കും നിയന്ത്രണം. ഇതില്‍ കൂടുതലും രാവിലത്തെ പീക്ക് സമയത്താകും.അതേസമയം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതിനാല്‍ വെള്ളിയാഴ്ചയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നു.താല്‍ച്ചറിലും സിംഹാദ്രിയിലും ഉത്പാദനം കുറഞ്ഞതിനാല്‍ കേന്ദ്ര വൈദ്യുതി വിഹിതത്തിലുണ്ടായ കുറവാണ് ഇതിനു കാരണം.450 മെഗാവാട്ടിന്റെ കുറവാണ് ഇതുമൂലമുണ്ടാകുക.മഹാനദി കല്‍ക്കരിപ്പാടത്തെ തൊഴിലാളി സമരത്തെത്തുടര്‍ന്നുള്ള കല്‍ക്കരി ലഭ്യതയില്ലായ്‌മയാണ്‌ ഈ നിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞത്.ഇടുക്കി അടച്ചിടുമ്പോള്‍ കേന്ദ്രവിഹിതംകൂടി കുറഞ്ഞാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.മൂലമറ്റം അടച്ചിടുമ്പോള്‍ പകല്‍ 400 മെഗാവാട്ടിന്‍െറയും പീക്ക് സമയത്ത് 700 മെഗാവാട്ടിന്‍െറയും കുറവാണ് വരുക.കായംകുളം താപനിലയത്തില്‍നിന്നും പവര്‍ എക്സ്ചേഞ്ച് അടക്കം ഏജന്‍സികളില്‍നിന്നും വൈദ്യുതി വാങ്ങി ഈ കുറവ് നികത്താനാണ് തീരുമാനം.കാലവര്‍ഷം ശക്തിപ്പെട്ടശേഷം കായംകുളം വൈദ്യുതി വാങ്ങിയിട്ടില്ല.ഇവിടെനിന്ന് യൂനിറ്റിന് പത്ത് രൂപയിലേറെ വിലയ്ക്ക് 200 മെഗാവാട്ട് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.ഇത് കിട്ടിയാലും വൈദ്യുതി നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കാനാകില്ല.ഭൂഗര്‍ഭ അറയ്ക്കുള്ളിലെ കേന്ദ്രീകൃത ശീതികരണ സംവിധാനവും വെന്‍റിലേഷനും പുതുക്കി പ്പണിയുന്നതിന്‍െറ ഭാഗമായി ശനിയാഴ്ച രാത്രി 11 മുതലാണ് മൂലമറ്റത്ത് ഉല്‍പാദനം നിര്‍ത്തുക.അറ്റകുറ്റപ്പണിക്ക് ശേഷം ഡിസംബര്‍ രണ്ടാം തീയതി വൈകുന്നേരം അഞ്ച് മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും.ജനുവരി 31 ഓടെ ജോലികള്‍ പൂര്‍ത്തിയാക്കും.കാലവര്‍ഷം ശക്തമായി ലഭിച്ചുവെങ്കിലും തുലാവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News