Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം: മഞ്ചേശ്വരത്തിനടുത്ത് ബേക്കൂരില്‍ രണ്ടരവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു.തുടർന്ന് നടന്ന പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു.പിന്നീട് ബന്ധുക്കൾ നല്കിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസേറ്റെടുത്തു.സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Leave a Reply