Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:50 pm

Menu

Published on October 25, 2014 at 10:56 am

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; രണ്ടു മരണം

two-dead-in-us-school-shooting

വാഷിങ്ടണ്‍ :അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്. വാഷിങ്ടണിലെ മെരിസ്വില്ലി പില്‍ച്ചെക്ക് ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വെടിവെപ്പിൽ രണ്ടു വിദ്യാർഥികൾ മരിക്കുകയും നാല് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂളിലെ കഫ്റ്റീരിയക്ക് നേരെ ആ സ്കൂളിലെ തന്നെ ജെയ്ലിന്‍ ഫ്രൈബര്‍ഗ് എന്ന വിദ്യാർഥിയാണ് അക്രമം നടത്തിയത്. അക്രമം നടത്തിയശേഷം വിദ്യാര്‍ഥി ജീവനൊടുക്കി. തലക്ക് പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സിയാറ്റിലിലെ ഹാര്‍ബോര്‍വ്യു മെഡിക്കല്‍ സെൻററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News