Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:37 am

Menu

Published on April 24, 2014 at 1:16 pm

ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍നിന്ന് ചാടിയ ബേസ് ജമ്പിങ് വിദഗ്ധര്‍ക്ക് ഗിന്നസ് റെക്കോഡ്

two-french-daredevils-jump-from-burj-khalifa-break-world-record

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍നിന്ന് ചാടിയ ബേസ് ജമ്പിങ് വിദഗ്ധര്‍ക്ക് ഗിന്നസ് റെക്കോർഡ്‌.നിലവില്‍ ബേസ് ജമ്പിങ്ങിലെ ലോക ചാമ്പ്യന്മാരായ ഫ്രെഡ് ഫ്യൂഗന്‍, വിന്‍സ് റിഫെ എന്നിവരാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിക്കൊണ്ട് ഗിന്നസ് റെക്കോർഡിട്ടത്.ബുര്‍ജ് ഖലീഫയുടെ ഉയരമുള്ള ലോട്ടര്‍ ബ്യൂണന്‍ മലനിരകളില്‍നിന്ന് ആഴ്ചകൾ നീണ്ട കഠിന പരിശ്രമത്തിനു ശേഷമാണ് ഇരുവരും ഈ പ്രകടനം നടത്തിയത്.തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരവും മൂന്നുവര്‍ഷത്തെ കഠിനപരിശീലനത്തിനുള്ള പ്രതിഫലവുമാണ് ദുബായിലെ നേട്ടമെന്ന് ഫ്യൂഗനും വിന്‍സ് റിഫെയും പറഞ്ഞു.ദുബായിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനായി ഹെലികോപ്റ്ററില്‍നിന്ന് ചാടിയും ഇവർ പരിശീലനം നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News