Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:24 am

Menu

Published on July 13, 2015 at 9:49 am

റയിൽവേ ട്രാക്കിൽ രണ്ടു പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി

two-girls-found-dead-in-railway-track

പാലക്കാട് :മങ്കര–ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയ്ക്ക് പേരൂർ പൂക്കാട്ടുകുന്ന് റയിൽവേ ട്രാക്കിൽ രണ്ടു പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. സാരമായി പരുക്കേറ്റ മറ്റൊരു പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു പെൺകുട്ടിയുടെ മൃതദേഹം റയിൽവേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്.

രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യാത്രക്കാരിൽ ഒരാൾ പൊലീസിൽ അറിയിക്കുകയായിരുന്നു.മരിച്ച കുട്ടിയുടെ കൈവെള്ളയിൽ ആതിര ആർ.നായർ, തിരുമല വീട്, ഐരവൻ (പിഒ), കോന്നി, പത്തനംതിട്ട എന്ന് എഴുതിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News